Gold Movie: ഗോൾഡിൻറെ പ്രീ ബിസിനസ് 50 കോടി അല്ലേ? ഒഫീഷ്യൽ പേജിൽ പോസ്റ്റർ,വാർത്ത എവിടുന്നെന്ന് സുപ്രിയ

Gold Movie Pre Business Controversy: പ്രീ ബിസിനസ്സിൻരെ കാര്യം ഇപ്പോൾ സംസാരിക്കാറായിട്ടില്ലെന്നും സംസാരിക്കാൻ പറ്റില്ലെന്നുമായിരുന്നു സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Dec 6, 2022, 10:01 AM IST
  • ചരിത്രത്തിലാദ്യമായി റിലീസിന് മുമ്പേ 50 കോടി ക്ലബിൽ ചിത്രം എത്തിയെന്ന് പോസ്റ്ററിൽ
  • പ്രീ ബിസിനസ്സിൻരെ കാര്യം ഇപ്പോൾ സംസാരിക്കാറായിട്ടില്ലെന്നും സുപ്രിയ
Gold Movie: ഗോൾഡിൻറെ പ്രീ ബിസിനസ് 50 കോടി അല്ലേ? ഒഫീഷ്യൽ പേജിൽ  പോസ്റ്റർ,വാർത്ത എവിടുന്നെന്ന് സുപ്രിയ

ഗോൾഡ് സിനിമയുടെ പ്രീ ബിസിനസുമായി ബന്ധപ്പെട്ട് സുപ്രിയ മേനോൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ചിത്രത്തിൻറെ പ്രീ ബിസിനസ് 50 അല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വാർത്ത് എവിടെ നിന്നാണെന്നാണ് സുപ്രിയ ചോദിച്ചത്. 

പ്രീ ബിസിനസ്സിൻരെ കാര്യം ഇപ്പോൾ സംസാരിക്കാറായിട്ടില്ലെന്നും സംസാരിക്കാൻ പറ്റില്ലെന്നുമായിരുന്നു സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞത്.എന്നാൽ തൊട്ട് പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഡിസംബർ-1ന് പൃഥിരാജിൻറെ ഒഫീഷ്യൽ പേജിൽ പങ്ക് വെച്ച പോസ്റ്ററിൽ ചരിത്രത്തിലാദ്യമായി റിലീസിന് മുമ്പേ 50 കോടി ക്ലബിൽ, പൃഥിരാജിൻറെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ-ബിസിനസ് സിനിമയാണെന്നും എഴുതിയിട്ടുണ്ട്.ലോകമെമ്പാടും 1350 തീയ്യേറ്ററുകിൽ 5400 ഷോകളുമായി തുടങ്ങുന്നു എന്നു പോസ്റ്ററിൽ പറയുന്നു.

Gold Movie

അതേസമയം  ഇന്നത്തെ പത്രത്തിലെ ഗോൾഡ് സിനിമയുടെ പരസ്യത്തിൽ വരെ ഉണ്ട്‌ 50 കോടി എന്ന്.അത് കൊടുത്തത് നിങ്ങൾ അറിഞ്ഞില്ലേ  എന്നാണ് സുപ്രിയയുടെ വീഡിയോയ്ക്ക് താഴെ വരുന്ന കമൻറുകൾ. മൂവി മാൻ എന്ന യൂടൂബ് ചാനലിലാണ് സുപ്രിയയുടെ മറുപടിയുള്ളത്.

Also Read: Gold Movie Review: ഡേഞ്ചർ ജോഷിക്ക് നിധി (ഗോൾഡ്‌) കിട്ടിയാൽ? ആദ്യ പകുതി ഇങ്ങനെ

അതേസമയം ചിത്രവുമായി ബന്ധപ്പെട്ട നെഗറ്റീവ് റിവ്യൂകൾ എല്ലാവരും കാണണമെന്നും ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ... ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുതെന്നും അൽഫോൺസിൻറെ പോസ്റ്റിലുണ്ട്. റിലീസിന് ശേഷം ചിത്രത്തിന് കാര്യമായ പ്രതികരണങ്ങൾ ഒന്നും തന്നെയില്ലെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ബോക്സോഫീസിലും ചിത്രം നല്ല പ്രകടനമല്ല കാഴ്ചവെച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News