Red Shadow: ഉദ്വേഗവും സസ്പെൻസും നിറച്ച് റെഡ് ഷാഡോ ഡിസംബർ 9 ന് തീയേറ്ററുകളിൽ.....

ഇല്ലിക്കുന്നിലെ കൊലപാതക പരമ്പരയ്ക്കു പിന്നിലാര് ? ഉത്തരം തേടി സസ്പെൻസ് ത്രില്ലർ ചിത്രം

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 12:12 PM IST
  • പുതുമുഖങ്ങൾ തകർത്ത് അഭിനയിച്ച സിനിമയാണ് റെഡ് ഷാഡോ
  • സിനിമയിലെ കഥാമുഹൂർത്തങ്ങൾ കൂടുതൽ ഉദ്വേഗഭരിതമാകുന്നു
  • കൊലപാതകവും പോലീസ് അന്വേഷണവും സസ്പെൻസും നിറഞ്ഞതാണ് റെഡ് ഷാഡോ
Red Shadow: ഉദ്വേഗവും സസ്പെൻസും നിറച്ച് റെഡ് ഷാഡോ ഡിസംബർ 9 ന് തീയേറ്ററുകളിൽ.....

മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ ഫുട്ബോൾ കോച്ച് ആന്റോ അലക്സിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത് , സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയുടെ തിരോധാനത്തോടെയാണ്. പിറന്നാൾ ദിനത്തിൽ കാണാതായ ഡാലിയയോടൊപ്പം തന്നെ ആന്റോയെയും കാണാതായതോടെയായിരുന്നു പോലീസ് അത്തരത്തിലൊരു നീക്കം നടത്തിയത്. ആന്റോയെ തിരയുന്നതിനിടയിൽ മരിച്ച ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. ആന്റോ കസ്റ്റഡിയിലിരിക്കെ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. 

file

നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ ആന്റോ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് മെംബർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ കൂടുതൽ ഉദ്വേഗഭരിതമാകുന്നു. കൊലപാതക പരമ്പരയ്ക്കു പിന്നിൽ ആന്റോയാണോ ? അതോ മറ്റാരെങ്കിലുമോ ? ഡിസംബർ 9 ന് തീയേറ്ററുകളിലെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം റെഡ് ഷാഡോ അതിനുള്ള ഉത്തരം തേടുകയാണ്. 

file

 മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ , അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള , സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ , അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്.

Trending News