Santhosh Varkey: സിനിമ കണ്ടിട്ടാണോ നീ റിവ്യൂ ചെയ്യുന്നത്? തിയേറ്ററിൽ ആറാട്ടണ്ണന് ക്രൂരമർദ്ദനം

സന്തോഷ് വർക്കിയെ ആക്രമിച്ച് വിത്തിൻ സെക്കൻഡ്സ് സിനിമയുടെ അണിയറക്കാർ. ഒരു മീഡിയയ്ക്ക് വേണ്ടിയാണ് താൻ നെ​ഗറ്റീവ് റിവ്യൂ പറഞ്ഞതെന്നായിരുന്നു ആറാട്ടണ്ണന്റെ പ്രതികരണം  

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 10:11 AM IST
  • സിനിമയുടെ അണിയറപ്രവർത്തകരാണ് ആറാട്ടണ്ണനെ ആക്രമിച്ചത്.
  • ഷർട്ടിൽ പിടിച്ച് വലിച്ച് ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കിയാണ് സന്തോഷിനെ ഇവർ ആക്രമിച്ചത്.
  • സിനിമ മുഴുവനും കണ്ടിട്ടാണോ നീ റിവ്യൂ ചെയ്തത് എന്നായിരുന്നു അണിയറപ്രവർത്തകരുടെ ചോദ്യം.
Santhosh Varkey: സിനിമ കണ്ടിട്ടാണോ നീ റിവ്യൂ ചെയ്യുന്നത്? തിയേറ്ററിൽ ആറാട്ടണ്ണന് ക്രൂരമർദ്ദനം

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി തിയേറ്ററുകളിൽ ഇന്ന് റിലീസ് ചെയ്ത വിത്തിൻ സെക്കൻഡ്സ് എന്ന ചിത്രത്തിന് നെ​ഗറ്റീവ് റിവ്യൂ നൽകിയെന്നാരോപിച്ച് സിനിമ റിവ്യൂവർ ആയ സന്തോഷ് വർക്കിക്ക് ക്രൂരമർദ്ദനം. സിനിമയുടെ അണിയറപ്രവർത്തകരാണ് ആറാട്ടണ്ണനെ ആക്രമിച്ചത്. ഷർട്ടിൽ പിടിച്ച് വലിച്ച് ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കിയാണ് സന്തോഷിനെ ഇവർ ആക്രമിച്ചത്. സിനിമ മുഴുവനും കണ്ടിട്ടാണോ നീ റിവ്യൂ ചെയ്തത് എന്നായിരുന്നു അണിയറപ്രവർത്തകരുടെ ചോദ്യം. സിനിമ കാണാതെയാണ് സന്തോഷ് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞതെന്നാണ് സിനിമയുടെ ഡയറക്ടറായ വിജേഷ് പി വിജയന്‍ അവിടെ കൂടിയിരുന്ന മാധ്യമങ്ങളോട് പറഞ്ഞത്. 50,000 രൂപ തന്നാൽ പോസിറ്റീവ് റിവ്യൂ പറയാമെന്ന് ആറാട്ടണ്ണൻ പറഞ്ഞതായും വിജേഷ് പറഞ്ഞു. 

എന്നാൽ ഇതിന് സന്തോഷ് വർക്കി പറഞ്ഞത് ഫിലിമി ഹുഡ് എന്ന മീഡിയക്കാർ പറഞ്ഞിട്ടാണ് താൻ അങ്ങനെ ചെയ്തത് എന്നായിരുന്നു. റിവ്യൂ പറയില്ല എന്ന് താൻ പറഞ്ഞതാണെന്നും അവർ നിർബന്ധിച്ച് പറയിപ്പിക്കുകയായിരുന്നുവെന്നുമാണ് ആറാട്ടണ്ണന്റെ പ്രതികരണം. അരമണിക്കൂർ കണ്ടു, പടം ഇഷ്ടപ്പെടാത്ത കൊണ്ട് ഇറങ്ങി പോന്നു. അപ്പോഴാണ് ഫിലിമി ഹുഡ് മീഡിയ വിളിച്ച് റിവ്യൂ പറയിപ്പിച്ചതെന്നും സന്തോഷ് പറഞ്ഞു. റിവ്യൂ പറഞ്ഞതിന് മീഡിയക്കാർ എത്ര രൂപ തന്നുവെന്ന ചോദ്യത്തിന് കാശ് ഒന്നും തന്നിലെന്നും സന്തോഷ് പറഞ്ഞു. 

ഞങ്ങൾ ഒന്ന് രണ്ട് വർഷം കഷ്ടപ്പെട്ട് അധ്വാനിച്ചിറക്കിയ സിനിമയാണിത് എന്ന് അണിയറക്കാർ പറഞ്ഞു. പുതിയ ആൾക്കാരാണ് ഞങ്ങൾ. ഞങ്ങളുടെ സ്വപ്നത്തെ വലിച്ചുകീറുകയാണ് ഇയാൾ ചെയ്തതെന്നും അണിയറക്കാർ വ്യക്തമാക്കി. തന്റെ ജീവിതമാണിതെന്നായിരുന്നു പ്രൊഡ്യൂസറുടെ പ്രതികരണം. മൂന്നരക്കോടി മുടക്കിയ ചിത്രമാണ്. സിനിമ കാണാതെ എന്തിനാണ് നെ​ഗറ്റീവ് പറയുന്നതെന്ന് മറ്റ് മീഡിയക്കാർ ഉൾപ്പെടെയുള്ളവർ ചോദിച്ചു. ഇതിനിടെ തന്നെ ആക്രമിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാത്ത മീഡിയയ്ക്കെതിരെ സന്തോഷ് വർക്കി വിമർശനം ഉന്നയിച്ചു. 

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് വിത്തിൻ സെക്കന്‍റ്സ്. ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയേറ്ററുകളിൽ എത്തിച്ചത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഇന്നലെ വൈകുന്നേരം അങ്കമാലിയിൽ നിന്നും കൊച്ചി വരെ നടത്തിയ ബൈക്ക് റാലി വൈറലായിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും നേതൃത്വം നൽകിയ ബൈക്ക് റാലി 'സേ നോ ടു ഡ്ര​ഗ്സ്' എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. ലഹരിക്കെതിരെയുള്ള ഒരു ചിത്രമാണ് വിത്തിൻ സെക്കന്റ്സ്. ബാംഗ്ലൂരിൽ നിന്നും വരുന്ന മൂന്ന് റൈഡർമാർ ഒരു ചെറിയ ഗ്രാമത്തിലെത്തുന്നു. അവിടെ നിന്ന് മൂന്ന് പേരെ പരിചയപ്പെടുന്നു. അങ്ങനെ ഇവർ ആറു പേരും കൂടെ അപകട സാധ്യതയുള്ള ഒരു സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു.

Also Read: Leo Movie : 'ലിയോ'യെ കേരളത്തിൽ എത്തിക്കാൻ ഗോകുലം മൂവീസ്; വിതരണവകാശത്തിനായി മുൻപന്തിയിൽ ഗോകുലം ഗോപാലൻ

 

അതിൽ ഒരാൾ മാത്രം തിരിച്ചുവരികയും ബാക്കി അഞ്ചു പേരെ കാണാതാവുകയും ചെയ്യുന്നു. അവരെ കുറിച്ചുള്ള അന്വേഷണവും അതേ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളും ആണ് കഥ. അലെൻസിയർ, സുധീർകരമന, സാൻഡിനോ മോഹൻ, ബാജിയോ ജോർജ്, സെബിൻ, സിദ്ദിഖ്, സന്തോഷ്‌ കീഴാറ്റൂർ, തലൈവാസൽവിജയ്, സുനിൽ സുഗത,  ഡോ. സംഗീത് ധർമരാജൻ, നാരായണൻകുട്ടി, ദീപു, ശംഭു, മുരുകേശൻ, ജയൻ, ജെപി മണക്കാട്, സരയു മോഹൻ, സീമ ജി നായർ, അനു നായർ, നീനക്കുറുപ്പ്‌, വർഷ, അനീഷ, ഡോ. അഞ്ജു സംഗീത്, മാസ്റ്റർ അർജുൻ സംഗീത്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ അർജുൻ അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡോ. സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ബോള്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിലാണ് നിര്‍മാണം. ഛായാഗ്രഹണം- രജീഷ് രാമന്‍, എഡിറ്റിംഗ്- അയൂബ് ഖാൻ, സംഗീതം- രഞ്ജിന്‍ രാജ്, കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍- അനില്‍ പനച്ചൂരാന്‍, മേക്കപ്പ്- ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജെപി മണക്കാട്.

വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- മഹേഷ്, വിഷ്ണു, സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍- ഡോ. അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, സ്റ്റില്‍സ്- ജയപ്രകാശ് ആതളൂര്‍, വാര്‍ത്താ പ്രചരണം- സുനിത സുനിൽ, ഡിജിറ്റൽ മാർക്കററിംഗ്- ഗോവിന്ദ് പ്രഭാകർ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ്- രാജന്‍ മണക്കാട്, ഷാജി കൊല്ലം, ഡിസൈന്‍- റോസ്‌മേരി ലില്ലു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News