നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; ചടങ്ങിൽ പങ്കെടുത്ത് വൻ താരനിര

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായ 'ലവ് ആക്ഷന്‍ ഡ്രാമ'യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 02:54 PM IST
  • ഓ​ഗസ്റ്റിലായിരുന്നു വിശാഖിന്റെ വിവാഹ നിശ്ചയം നടന്നത്.
  • പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം.
  • ധ്യാന്‍ ശ്രീനിവാസൻറെ 'ലവ് ആക്ഷന്‍ ഡ്രാമ'യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്
നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; ചടങ്ങിൽ പങ്കെടുത്ത് വൻ താരനിര

സിനിമ നിർമ്മാതാവ് വിശാഖ് സുബ്രമണ്യം വിവാഹിതനായി. സംരംഭക അദ്വിത ശ്രീകാന്ത് ആണ് വധു. മോഹൻലാൽ, ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ് തുടങ്ങി നിരവദി സിനിമ താരങ്ങളാണ് ചടങ്ങിനെത്തിയത്. കുടുംബസമേതമാണ് താരങ്ങൾ എത്തിയത്. അവശതകൾ എല്ലാം മാറ്റിവെച്ച് നടൻ ശ്രീനിവാസൻ വിവാഹത്തിന് സന്നിഹിതനായിരുന്നു. ഭാര്യക്കും മകൻ വിനീതിനുമൊപ്പമാണ് ശ്രീനിവാസൻ എത്തിയത്. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 

ഓ​ഗസ്റ്റിലായിരുന്നു വിശാഖിന്റെ വിവാഹ നിശ്ചയം നടന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലവ് ആക്ഷന്‍ ഡ്രാമ'യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്. അജു വര്‍ഗീസിനൊപ്പം ആരംഭിച്ച ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന ബാനറിലൂടെയായിരുന്നു ഇത്. പിന്നീട് സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനറിൽ നിര്‍മ്മിച്ചു. ധ്യാൻ നിർമ്മാണ പങ്കാളിയായിരുന്നു. 

Also Read: Amala Paul: ബോളിവുഡിൽ ചേക്കേറാൻ അമല പോൾ; കൈതിയുടെ ഹിന്ദി റീമേക്കിൽ തുടക്കം?

 

പിന്നീട് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‍ത ഹൃദയം എന്ന ചിത്രവും മെറിലാന്‍ഡിന്‍റെ പേരില്‍ തന്നെ പുതിയ നിർമ്മാണ കമ്പനി വിശാഖ് ആരംഭിക്കുക ആയിരുന്നു. സിനിമാ നിര്‍മ്മാണത്തിനൊപ്പം തിരുവനന്തപുരത്ത് തിയേറ്ററുകളും ഈ ഗ്രൂപ്പിന് ഉണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News