Malayalam Movie: നടൻ ദിലീപിന്റെ ഇടപെടൽ; മലയാള സിനിമകളുടെ തീയറ്റർ റിലീസ് നിലപാടിൽ മാറ്റം വരുത്തി ഫിയൊക്

കാര്യങ്ങളെല്ലാം പഴയതുപോലെ മുന്നോട്ടുപോകുമെന്നും തീയേറ്റർ ഉടമകളുടെ സംഘടനയുടെ ചെയർമാൻ ആയ നടൻ ദിലീപ് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 27, 2024, 07:55 PM IST
  • തിയേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ല എന്ന ഫിയൊക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയം ആണെന്ന് ഫെഫ്ക ആരോപിച്ചിരുന്നു.
  • ഫിയോക്ക് തീരുമാനം പുന പരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.
Malayalam Movie: നടൻ ദിലീപിന്റെ ഇടപെടൽ; മലയാള സിനിമകളുടെ തീയറ്റർ റിലീസ് നിലപാടിൽ മാറ്റം വരുത്തി ഫിയൊക്

തിരുവനന്തപുരം: തിയേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തീരുമാനത്തിൽ മാറ്റം വരുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് സംഘടന അറിയിച്ചു. മലയാള സിനിമ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്നും കാര്യങ്ങളെല്ലാം പഴയതുപോലെ മുന്നോട്ടുപോകുമെന്നും തീയേറ്റർ ഉടമകളുടെ സംഘടനയുടെ ചെയർമാൻ ആയ നടൻ ദിലീപ് വ്യക്തമാക്കി.

 തിയേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ല എന്ന ഫിയൊക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയം ആണെന്ന് ഫെഫ്ക ആരോപിച്ചിരുന്നു. മലയാളം സിനിമയെ നെഞ്ചിലേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷ സ്നേഹികളോടും കാണിക്കുന്ന അവഹേളനമാണിതെന്നും ഫിയോക്ക് തീരുമാനം പുന പരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.

 

Trending News