Suraj Venjaramood: അമിതവേഗതയിൽ വാഹനമോടിച്ച് അപകടം, നോട്ടീസ് അയച്ചിട്ടും മറുപടിയില്ല; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Suraj Venjaramood Accident Case: സംഭവത്തിൽ നടന് മൂന്നുതവണ കാരണം നോട്ടീസ് അയച്ചിട്ടും മറുപടിയൊന്നും നൽകാത്തതിനാലാണ് സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന തരത്തിലുള്ള നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 27, 2024, 10:17 AM IST
  • ജൂലൈ 29നാണ് സംഭവം നടക്കുന്നത്. കാരണക്കോടം റോഡിൽ വെച്ചാണ് സുരാജ് ഓടിച്ച വാഹനം ഇടിച്ച് ബൈക്കുകാരന് അപകടം ഉണ്ടാകുന്നത്.
  • സംഭവത്തിന്റെ എഫ്ഐആർ പാലാരിവട്ടം പോലീസ് ആണ് മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്.
Suraj Venjaramood: അമിതവേഗതയിൽ വാഹനമോടിച്ച് അപകടം, നോട്ടീസ് അയച്ചിട്ടും മറുപടിയില്ല; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനം ഓടിച്ച് റോഡിൽ അപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ നടപടിയെടുക്കാൻ ഒരുങ്ങി എംവിഡി. രാത്രി സുരാജ് ഓടിച്ച വാഹനം തട്ടി ബൈക്കുകാരന് പരിക്കുപറ്റിയതിന് പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്. മഞ്ചേരി സ്വദേശിയായ ശരത്തിന്റെ  വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. 

ALSO READ: പുയ്യാപ്പള തക്കാരത്തിന്... വിനീത് ശ്രീനിവാസൻ ആലപിച്ച 'വയസ്സെത്രയായി?മുപ്പത്തി'യിലെ പുതിയ ഗാനം മില്യൻ കാഴ്ചക്കാരുമായി ഹിറ്റ്

സംഭവത്തിൽ നടന് മൂന്നുതവണ കാരണം നോട്ടീസ് അയച്ചിട്ടും മറുപടിയൊന്നും നൽകാത്തതിനാലാണ് സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന തരത്തിലുള്ള നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. ജൂലൈ 29നാണ് സംഭവം നടക്കുന്നത്. കാരണക്കോടം റോഡിൽ വെച്ചാണ് സുരാജ് ഓടിച്ച വാഹനം ഇടിച്ച് ബൈക്കുകാരന് അപകടം ഉണ്ടാകുന്നത്. സംഭവത്തിന്റെ എഫ്ഐആർ പാലാരിവട്ടം പോലീസ് ആണ് മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്. രജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News