Family Man Season 3: ഫാമിലി മാൻ സീസൺ 3 റിലീസിങ്ങ് തീയ്യതി പുറത്ത്? പ്രേക്ഷകർ ആകാംക്ഷയിൽ

സാമന്ത അഭിനയിച്ച് തകർത്ത രണ്ടാം സീസണിനും മികച്ച റെസ്പോൺസായിരുന്നു ഉണ്ടായിരുന്നത്. അതേസമയം മൂന്നാം സീസണിലേക്കുള്ള ഹിൻറുകൾ നൽകിയാണ് രണ്ടാം സീസൺ ഫാമിലി മാൻ അവസാനിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 06:54 PM IST
  • 2019 സെപ്റ്റംബറിലായിരുന്നു ഫാമിലിമാൻ സീസൺ ആരംഭിച്ചത്
  • മൂന്നാം സീസണിൽ കോവിഡാണ് പ്രേമേയമായി എടുത്തിരിക്കുന്നത്.
  • മൂന്നാം സീസൺ പ്ലോട്ട് ലൈൻ ഇതിനകം തയ്യാറായിക്കഴിഞ്ഞതായി മനോജ്ബാജ്പേയി
Family Man Season 3: ഫാമിലി മാൻ സീസൺ 3 റിലീസിങ്ങ് തീയ്യതി പുറത്ത്? പ്രേക്ഷകർ ആകാംക്ഷയിൽ

ആമസോൺ പ്രൈം ഹിറ്റ് സീരീസ് ഫാമിലി മാൻ മൂന്നാം സീസൺ താമസിക്കാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സൂചന. കഴിഞ്ഞ രണ്ട് സീസണുകളും ഗംഭീര പ്രേക്ഷക പ്രശംസയാണ് സീരിസിന് നേടി കൊടുത്തത്. റേറ്റിങ്ങിൽ തന്നെ ഏറ്റവും മികച്ച സീരിസായി ഇത് മാറുകയായിരുന്നു.

സീരിസിൽ കേന്ദ്ര സർക്കാരിൻറെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായാണ് മനോജ് വാജ്പേയിയുടെ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രം എത്തുന്നത്. സാമന്ത അഭിനയിച്ച് തകർത്ത രണ്ടാം സീസണിനും മികച്ച റെസ്പോൺസായിരുന്നു ഉണ്ടായിരുന്നത്. അതേസമയം മൂന്നാം സീസണിലേക്കുള്ള ഹിൻറുകൾ നൽകിയാണ് രണ്ടാം സീസൺ ഫാമിലി മാൻ അവസാനിപ്പിച്ചത്.

ALSO READ: Malayankunju Trailer : മഴയും, വെള്ളപ്പാച്ചിലും, മണ്ണിടിച്ചിലും; ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞിന്റെ ട്രെയ്‌ലറെത്തി

മൂന്നാം സീസണിൽ കോവിഡാണ് പ്രേമേയമായി എടുത്തിരിക്കുന്നത്. ഇന്തോ-ചൈന ബന്ധങ്ങളും സൈനീകമായി ഉണ്ടായ പ്രശ്നങ്ങളും ചർച്ചയായേക്കാമെന്നാണ് സൂചന.മൂന്നാം സീസൺ പ്ലോട്ട് ലൈൻ ഇതിനകം തയ്യാറായിക്കഴിഞ്ഞതായി മനോജ്ബാജ്പേയി പറഞ്ഞിരുന്നു.

Family Man season-3 Release date

2019 സെപ്റ്റംബറിലായിരുന്നു ഫാമിലിമാൻ സീസൺ ആരംഭിച്ചത്. പിന്നീട് 2021 ജൂൺ-4-ന് സീസൺ -2 എത്തി. മൂന്നാം സീസണിൻറെ ഷൂട്ടിങ്ങ് തുടങ്ങിയതായും കോവിഡിന് ഇടയിൽ നിർത്തി വെക്കേണ്ടി വന്നതായും അദ്യമേ വാർത്തകൾ ഉണ്ടായിരുന്നു. എന്തായാലും നവംബർ അവസാനമായിരിക്കും രണ്ടാം സീസൺ എത്തുന്നതെന്നാണ് ഇപ്പോഴുള്ള സൂചന. ആമസോൺ പ്രൈം ഇത് സംബന്ധിച്ച് ഇത് വരെയും വ്യക്തത വരുത്തിയിട്ടില്ല.

ALSO READ:  Prithviraj Sukumaran: ഇതാണ് 'കൊട്ട മധു' ! മാസ് ലുക്കിൽ പൃഥ്വി, കാപ്പയിലെ പൃഥ്വിരാജ് കഥാപാത്രം

മനോജ് ബാജ്പേയി, പ്രിയാമണി, സാമന്ത റൂത്ത് പ്രഭു, ആശ്ലേഷ താക്കൂർ, ഷാരിബ് ഹാഷ്മി, ശ്രേയ ധന്വന്തർ, ദർശൻ കുമാർ എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News