Falimy Movie : കാശിക്ക് ഒരു ഫാമിലി ട്രിപ്പ്! രസകരമായ ഫാലിമി സിനിമ ട്രെയിലർ

Falimy Movie Trailer : ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമാണ് ഫാലിമി  

Written by - Zee Malayalam News Desk | Last Updated : Nov 8, 2023, 07:53 PM IST
  • നവംബർ 17ന് ചിത്രം തിയേറ്ററുകളിലെത്തും.
  • ജ​ഗദീഷും മഞ്ജു പിള്ളയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
  • അച്ഛനും മകനുമായാണ് ജ​ഗദീഷും ബേസിലും ചിത്രത്തിലെത്തുന്നത്.
  • ഇവരുടെ കോമ്പോ തിയേറ്ററിൽ വൻ വിജയമാകുമെന്നാണ് പ്രതീക്ഷ.
Falimy Movie : കാശിക്ക് ഒരു ഫാമിലി ട്രിപ്പ്! രസകരമായ ഫാലിമി സിനിമ ട്രെയിലർ

ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്ന ചിത്രമായിരിക്കും ഫാലിമി എന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. തികച്ചും ഒരു ഫീൽ ​ഗുഡ് ചിത്രമായിരിക്കും ഫാലിമി. നവംബർ 17ന് ചിത്രം തിയേറ്ററുകളിലെത്തും. ജ​ഗദീഷും മഞ്ജു പിള്ളയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അച്ഛനും മകനുമായാണ് ജ​ഗദീഷും ബേസിലും ചിത്രത്തിലെത്തുന്നത്. ഇവരുടെ കോമ്പോ തിയേറ്ററിൽ വൻ വിജയമാകുമെന്നാണ് പ്രതീക്ഷ.

ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമാണ് ഫാലിമി. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മഞ്ജു പിള്ള, സിദ്ധാർദ്ധ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഒരു ​ഗ്ലിംപ്സ് വീഡിയോയും നേരത്തെ പുറത്തിറങ്ങിയിരുന്നു.

ALSO READ : Adrishya Jalakangal Movie : വേറിട്ട ലുക്കിൽ ടൊവീനോ തോമസ്; അദൃശ്യ ജാലകങ്ങൾ ട്രെയിലർ

സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. ജോൺ പി. എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായണൻ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്. മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് പി സി സ്റ്റണ്ട്സ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News