E-Bull Jet: എന്ത് ? ഇ ബുള്ളറ്റോ? കേക്കുന്നില്ലെന്ന് മുകേഷ് , ഞാൻ ചാണകമല്ലേ പോയി മുഖ്യമന്ത്രിയോട് പറയെന്ന് സുരേഷ് ഗോപി

കൊല്ലം എം.എൽ.എ കൂടിയായ മുകേഷിനൊരു കോൾ സഹോദരങ്ങളെ അറസ്റ്റ് ചെയ്തുവെന്നാണ് പറയാൻ കോതമംഗലത്ത് നിന്നും വിളിച്ചതായിരുന്നു ഒരാൾ

Written by - Zee Malayalam News Desk | Last Updated : Aug 9, 2021, 10:39 PM IST
  • എറണാകുളത്തും നിന്നും കുറച്ച് പേരാണ് സുരേഷ് ഗോപിയെ വിളിച്ചത്
  • പ്രചരിക്കുന്ന ഒാഡിയോയിൽ സുരേഷ് ഗോപിയുടെ ശബ്ദം തന്നെ.
  • സുരേഷ് ഗോപിയും,നടൻ മുകേഷിനുമെല്ലാം ആരാധകരുടെ വിളിയെത്തി.
E-Bull Jet: എന്ത് ? ഇ ബുള്ളറ്റോ? കേക്കുന്നില്ലെന്ന് മുകേഷ് , ഞാൻ ചാണകമല്ലേ പോയി മുഖ്യമന്ത്രിയോട് പറയെന്ന് സുരേഷ് ഗോപി

കൊല്ലം/കൊച്ചി: ഇ-ബുൾ ജെറ്റ് വിഷയത്തിൽ താരങ്ങൾക്കൊക്കെയും ഇ ബുൾ ജെറ്റ ആരാധക വൃന്ദത്തിൻറെ കോളുകളാണ്. സുരേഷ് ഗോപിയും,നടൻ മുകേഷിനുമെല്ലാം ആരാധകരുടെ വിളിയെത്തി.

കൊല്ലം എം.എൽ.എ കൂടിയായ മുകേഷിനൊരു കോൾ.E Bull Jet സഹോദരങ്ങളെ അറസ്റ്റ് ചെയ്തുവെന്നാണ് പറയാൻ കോതമംഗലത്ത് നിന്നും വിളിച്ചതായിരുന്നു ഒരാൾ. സംഭവം എന്തായാലും E Bull Jet എന്ന് വിളിച്ചയാൾ ആവർത്തിച്ച് പറഞ്ഞിട്ടും മുകേഷിന് മനസ്സിലായില്ല.

ALSO READ : E-Bull Jet ന്റെ നെപ്പോളിയൻ MVD പിടിച്ചെടുത്തു, രൂപമാറ്റം ചെയ്തതിനുള്ള നികുതി അടച്ചില്ല, 42,000 രൂപ പിഴ ചുമത്തി

ഇ-ബഡ്ജറ്റോ,ഇ ബുള്ളറ്റോ താരം കേട്ടത് മറ്റ് പലതും. ഇടയിൽ നിങ്ങൾ കോതമംഗലം ഒാഫീസിൽ പറയു എന്നും പറയുന്നുണ്ട്. മുകേഷിന് സംഭവം വ്യക്തമായില്ലെന്നത് സത്യം. പോരാത്തതിന് ഫോൺ വിളി മുകേഷിന് എപ്പോഴും പുലിവാലാണ്.

എറണാകുളത്തും നിന്നും കുറച്ച് പേരാണ് സുരേഷ് ഗോപിയെ വിളിച്ചത്. പ്രചരിക്കുന്ന ഒാഡിയോയിൽ സുരേഷ് ഗോപിയുടെ ശബ്ദം തന്നെ. താരത്തിനും സംഭവം എന്താണെന്ന് വ്യക്തമായില്ലെന്ന് സത്യം. എങ്കിലും വിഷയം കേരളത്തിലെ മുഖ്യമന്ത്രിയോടും ,ഗതാഗത മന്ത്രിയോടും പറയൂ എന്ന് സുരേഷ് ഗോപിയും പറയുന്നു.

ALSO READ : E Bull Jet: വണ്ടി പിടിക്കാൻ മാത്രം വ്ലോ​ഗ‍‍‍ർമാരുടെ വാ​ഹനം എന്താണ്?. വണ്ടി മോ‍‍ഡിഫൈ ചെയ്യുന്നവ‍‍ർ അറിയേണ്ടത്

കോളിലെ അവസാന വാചകങ്ങളാണ് ഇതിലെ ഹൈലൈറ്റ് "ഞാൻ ചാണകമല്ലേ,ചാണകമെന്ന് കേൾക്കുമ്പോൾ തന്നെ അലർജിയാകുമല്ലോ" ഇന്നലെയാണ് യൂ ടൂബ് വ്ളോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനം. മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. വാഹനം അനധികൃതമായി മോഡിഫൈ ചെയ്തതതടക്കമുള്ളതായിരുന്നു കുറ്റങ്ങൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

Trending News