King Of Kotha : 'ചുണ്ടത്ത് ഒരു സിഗരട്ടും ആ രൂക്ഷ നോട്ടവും'; ദുൽഖറിന്റെ 'കിങ് ഓഫ് കൊത്ത'യുടെ ഫസ്റ്റ് ലുക്ക്

King Of Kotha First Look : ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. 

Written by - Jenish Thomas | Last Updated : Oct 1, 2022, 08:05 PM IST
  • ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്.
  • മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ.
  • അഭിലാഷ് സ്വതന്ത്ര സംവിധായകനായി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത.
  • ദുൽഖറിന്റെ വേഫാറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
King Of Kotha : 'ചുണ്ടത്ത് ഒരു സിഗരട്ടും ആ രൂക്ഷ നോട്ടവും'; ദുൽഖറിന്റെ 'കിങ് ഓഫ് കൊത്ത'യുടെ ഫസ്റ്റ് ലുക്ക്

കൊച്ചി : ദുൽഖർ സൽമാൻ ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുന്ന ചിത്രം കിങ് ഓഫ് കൊത്ത സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ചുണ്ടത്ത് ഒരു സിഗ്രറ്റും കത്തിച്ച് നിൽക്കുന്ന ദുൽഖറിനെ ഫസ്റ്റ് ലുക്കിൽ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. 

അഭിലാഷ് സ്വതന്ത്ര സംവിധായകനായി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. ദുൽഖറിന്റെ വേഫാറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിൽ ആദ്യ നിർമാണ സംരംഭമാണ് കിങ് ഓഫ് കൊത്ത. ചിത്രം മികച്ച ഒരു തിയറ്റർ അനുഭവമാക്കി ഒരുക്കാൻ തങ്ങൾ ശ്രമിക്കുന്നതെന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചുകൊണ്ട് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പാൻ ഇന്ത്യ തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റി അവതരിപ്പിക്കും. 

ALSO READ : Varal Movie: 'വിധി'ക്ക് ശേഷം 'വരാൽ'; അനൂപ് മേനോൻ-കണ്ണൻ താമരക്കുളം ചിത്രം ഒക്ടോബർ 14നെത്തും

അഭിലാഷ് എസ് ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. ആക്ഷൻ ത്രില്ലറാണ് കിം​ഗ് ഓഫ് കൊത്ത. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിൽ ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

തെലുങ്കിൽ സീതാ രാമം, ബോളിവുഡിൽ ചുപ് എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ദുൽഖർ മലയാളത്തിലേക്ക് തിരികെയെത്തുന്നത്. കുറുപ്പിന് ശേഷം തിയറ്ററുകളിലേക്കെത്താൻ ഒരുങ്ങുന്ന ദുൽഖറിന്റെ മലയാള ചിത്രമാണ് കിങ് ഓഫ് കൊത്ത. കുറുപ്പിന് ശേഷമെത്തിയ ദുൽഖറിന്റെ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് നേരിട്ട് ഒടിടിയിലൂടെ റിലീസ് ചെയ്തത്. ചുപ്പിന് പിന്നാലെ ദുൽഖർ നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഗൺ ആൻഡ് ഗുലാബ്സ് എന്ന വെബ് സീരിസിലും ദുൽഖർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News