ഈ വീക്കെൻഡിൽ ഒട്ടുമിക്ക OTT പ്ലാറ്റുഫോമുകളിലും ഒരു പുതിയ സിനിമയോ സീരീസോ എത്തുന്നുണ്ട്. ഇതിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്‌സും HBO Max ഉം ഒക്കെ ഉൾപ്പെടും. നിങ്ങൾക്കും ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് സംശയം ഉണ്ടാകും. അപ്പൊ പുതിയ സീരീസുകളിൽ നിന്നും സിനിമകളിൽ നിന്നും തെരഞ്ഞെടുത്ത 5 എണ്ണത്തെ കുറിച്ച് അറിയാം.
ബിഹൈൻഡ് ഹെർ ഐസ് (Netflix)
ഒരു ലവ് ട്രയാൻഗിൽ ആണ് ഈ സീരിസിന്റെ (Series) കേന്ദ്ര പ്രമേയം അത് കൊണ്ട് തന്നെ വാലന്റൈൻസ് ഡേ കഴിഞ്ഞുള്ള തൊട്ടടുത്ത വീക്കെൻഡിൽ അനുയോജ്യമായ ഒരു സീരീസ് തന്നെയാണ് ഇത്. അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സൈക്കോളജിക്കൽ ത്രില്ലർ (Thriller) നിർമ്മിച്ചിരിക്കുന്നത്. സിമോണ ബ്രൺ അവതരിപ്പിച്ച ലൂയിസിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. സിനിമയെ കുറിച്ചുള്ള പ്രതികരണം സമ്മിശ്രിതമാണെങ്കിലും നിങ്ങൾ ട്വിസ്റ്റ് ഇഷ്ടപ്പെടുന്ന വ്യക്തിയാണങ്കിൽ ഈ മിനി സീരീസ് നിങ്ങൾക്ക് ഇഷ്ടപെടും.
ALSO READ: Drishyam2 Review: 2017ലെ ആ അശരീരികൾ ആരെങ്കിലും ഒാർമിക്കുമോ.....?
ഐ കെയർ അലോട്ട് (Netflix)
2018 ൽ പുറത്തിറങ്ങിയ Last Week Tonight ന് ശേഷം സ്റ്റേറ്റ് ഗാർഡിയൻഷിപ്പിനെ കുറിച്ച് പുതിയ സീരീസുകൾ അധികമൊന്നും വന്നിട്ടില്ല. ആ വിഷയം വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ട് വരികയാണ് ജെയുടെ ഈ ഡാർക്ക് കോമഡി (Comedy) ത്രില്ലർ. ഡിമെൻഷ്യ (Dementia) രോഗികളെ പരിചരിച്ച് അവരിൽ നിന്നും പണം തട്ടുന്ന മാർല ഗ്രേയ്‌സണിന്റെ കഥയാണ് സിനിമ പറയുന്നത്. റോസമുണ്ട് പൈക്കാണ് മാർല ഗ്രേയ്‌സണിനെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ: Drishyam 2: Release ചെയ്ത രണ്ട് മണിക്കൂറിനുള്ളിൽ സിനിമ Telegram-ൽ, നിയമ നടപടിക്ക് സാധ്യത
നോമാഡ് ലാൻഡ് (ഹുലു)
Chloé Zhao സംവിധാനം ചെയ്‌ത ഈ സിനിമ ഓസ്കറിൽ (Oscar) തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്. അമേരിക്കയിൽ എത്തിപ്പെടുന്ന നാടോടികളുടെ അവസ്ഥയാണ് സിനിമയുടെ പ്രമേയം. നോമാഡ്‌ലാന്റ്: സർവൈവിങ് അമേരിക്ക ഇൻ 21 st Centuary എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഭർത്താവിനെയും ജോലിയും നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങുന്ന സ്ത്രീയുടെ കഥയാണ് സിനിമ പറയുന്നത്. സിനിമ Hulu വിലാണ് എത്തുന്നത്.
അമെൻഡ്: ദി ഫൈറ്റ് ഫോർ അമേരിക്ക (Netflix)
ഈ വീക്കെൻഡിൽ നിങ്ങൾക്ക് ഏതെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കണമെങ്കിൽ അതിന് ഈ സീരീസ് കാണുന്നതാണ് നല്ലത്. യുഎസ് ഭരണഘടനയുടെ പതിന്നാലാം ഭേദഗതിയെക്കുറിച്ച് ഈ പുതിയ ഡോക്യുസീരിസുകൾ വ്യക്തമാക്കുന്നു. വിൽ സ്മിത്ത് ഹോസ്റ്റുചെയ്ത ഈ ആറ് ഭാഗങ്ങൾ ഭേദഗതി എങ്ങനെയാണ് വന്നതെന്നും ഇത് കറുത്തവരുടെയും സ്ത്രീകളുടെയും വോട്ടവകാശം ഉൾപ്പെടെ അമേരിക്കയിലെ (America)തുല്യതയ്ക്ക് ഇത് എങ്ങനെ പ്രധാനമാണെന്നും വിശദീകരിക്കുന്നു.
ഇറ്റ്സ് എ സിൻ (HBO Max )
1980 കളിൽ ലണ്ടനിലാണ് ഈ സീരീസ് നടക്കുന്നത്. യുകെയിലെ എച്ച്ഐവി / എയ്ഡ്സ് (HIV) പ്രതിസന്ധി ഘട്ടത്തിൽ സ്വവർഗ്ഗാനുരാഗികളുടെ ജീവിതം എങ്ങനെയൊക്കെ ബാധിക്കപ്പെട്ടുവെന്നാണ് ഈ സിനിമയുടെ പ്രമേയം. ഈ പരമ്പരയ്ക്ക് അഞ്ച് ഭാഗങ്ങളാണ് ഉള്ളത്. ഒളി അലക്സാണ്ടർ, ലിഡിയ വെസ്റ്റ്, നീൽ പാട്രിക് ഹാരിസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...