നായകനായി സച്ചിയുടെ മകന്‍; ഡോൺ മാക്സ് ചിത്രം @ ഒരുങ്ങുന്നു

ചിത്രത്തിൽ നായകനായെത്തുന്നത് അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകന്‍ ആകാശ് സെന്‍ ആണ്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 02:00 PM IST
  • അറ്റ് (@) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
  • ഡാർക്ക് വെബിനെ അടിസ്ഥാനമാക്കി മലയാളത്തില്‍ ഇതാദ്യമായാണ് ഒരു സിനിമ ഒരുങ്ങുന്നത്.
  • പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്
നായകനായി സച്ചിയുടെ മകന്‍; ഡോൺ മാക്സ് ചിത്രം @ ഒരുങ്ങുന്നു

ഒരിടവേളക്ക് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചി തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

 

അറ്റ് (@) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഡാർക്ക് വെബിനെ അടിസ്ഥാനമാക്കി മലയാളത്തില്‍ ഇതാദ്യമായാണ് ഒരു സിനിമ ഒരുങ്ങുന്നത്. 

Also Read: Beeshma Paravam Movie | മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം സിനിമയുടെ റിലീസ് നീട്ടി; ടീസർ നാളെ

ചിത്രത്തിൽ നായകനായെത്തുന്നത് അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകന്‍ ആകാശ് സെന്‍ ആണ്. ഷാജു ശ്രീധറും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്. പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ഇഷാന്‍ ദേവ്.

പുജ ചടങ്ങില്‍ സച്ചിയുടെ ഭാര്യ സിജി സച്ചി, സംവിധായകരായ കണ്ണന്‍ താമരക്കുളം, ജയന്‍ നമ്പ്യാര്‍, രഞ്ജിത് കമല ശങ്കര്‍, സാലില്‍ വി, എസ്.ജെ സിനു. ലോഹിതദാസിന്റെ മക്കളും സിനിമ പ്രവര്‍ത്തകരുമായ വിജയ് ശങ്കര്‍ ലോഹിതദാസ്, ഹരികൃഷ്ണന്‍ ലോഹിതദാസ് തുടങ്ങിയവരും പങ്കെടുത്തു. 

Also Read: Thalaivar 169 | തലൈവർ 169 ; രജിനിയുടെ അടുത്ത ചിത്രം ബീസ്റ്റിന്റെ സംവിധായകന്റെ കൂടെ

ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാര്‍ക്ക് വെബ്ബ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്, ഡ്രഗ്സ്, ക്രിപ്റ്റോ കറന്‍സി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുടെ സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News