Director Siddique: സംവിധായകൻ സിദ്ദിഖ് അന്തരിച്ചു; കരൾ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

Director Siddique death News: കരള് രോഗത്തെതുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 09:26 PM IST
  • കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
  • ഇതിനിടയിൽ ന്യുമോണിയ ബാധിച്ചത് അദ്ദേഹത്തിൻറെ ആരോ​​ഗ്യവസ്ഥയെ കൂടുതൽ വഷളാക്കി.
Director Siddique: സംവിധായകൻ സിദ്ദിഖ് അന്തരിച്ചു; കരൾ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. കരൾ രോ​ഗം ​ഗുരുതരമായതോടെ  കൊച്ചിയിലെ അമൃത ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. എഗ്മോ സപ്പോർട്ടിലായിരുന്നു ജീവൻ നിലനിർത്തിയത്. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇതിനിടയിൽ ന്യുമോണിയ ബാധിച്ചത് അദ്ദേഹത്തിൻറെ ആരോ​​ഗ്യവസ്ഥയെ കൂടുതൽ വഷളാക്കി. കഴിഞ്ഞ ദിവസം ഹൃദയാഘാതം കൂടി സംഭവിച്ചപ്പോൾ നില വീണ്ടും വഷളാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 3 മണിയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News