O Baby: രഞ്ജൻ പ്രമോദിനൊപ്പം ദിലീഷ് പോത്തൻ: ശ്രദ്ധേയമായി 'ഒ ബേബി' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

O Baby first look poster: ഒ ബേബി ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 2, 2023, 10:24 AM IST
  • നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുകയാണ്.
  • ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് ഒ ബേബി എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
  • വളരെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ പോസ്റ്ററിനെ വരവേറ്റത്.
O Baby: രഞ്ജൻ പ്രമോദിനൊപ്പം ദിലീഷ് പോത്തൻ: ശ്രദ്ധേയമായി 'ഒ ബേബി' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

രക്ഷാധികാരി ബൈജു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഒ ബേബി'യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ശ്രദ്ധേയമാകുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമ പ്രവർത്തകരിൽ പ്രമുഖരായ രഞ്ജൻ പ്രമോദും, ദിലീഷ് പോത്തനും കൈ കോർക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുകയാണ്. 

മുഖ്യധാര മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച ഇരുവരും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് ഒ ബേബി എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഒരേ സമയം കലാമൂല്യത്തിനും പ്രേക്ഷക പിന്തുണയിലും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളുടെ ഭാഗമായ ഇരുവരുടെയും കൂട്ടുകെട്ടിനെ വളരെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ നോക്കി കാണുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

ALSO READ: എ.ആർ റഹ്മാൻറെ തത്സമയ സംഗീത നിശ വേദിയിൽ കയറി നിർത്തിച്ച് പോലീസ്; സംഭവം ഇങ്ങനെ

ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, നടൻ എം ജി സോമന്റെ മകനായ സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവർപള്ളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ചാലിൽ ക്യാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്.

വരുൺ കൃഷ്ണ, പ്രണവ് ദാസ് എന്നിവർ ചേർന്ന് ഗാനങ്ങൾക്ക് ഈണം നൽകുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ലിജിൻ ബാംബിനോ, സൗണ്ട് ഡിസൈൻ: ഷമീർ അഹമ്മദ്, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ: രാഹുൽ മേനോൻ, കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ: സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ: എ കെ മനോജ്‌. സംഘട്ടനം: ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്. 

പ്രൗഡഗംഭീരം; അർജുൻ അശോകൻ നായകനാകുന്ന ഖജുരാഹോ ഡ്രീംസിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

അർജുൻ അശോകൻ നായകനാകുന്ന ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിലെ ലുലു മാളിൽ നടന്നു. അർജുൻ അശോകൻ, സംഗീത സംവിധാനയകൻ ഗോപി സുന്ദർ, സംവിധായകൻ മനോജ് വാസുദേവ്, പ്രൊഡ്യൂസർ എം.കെ നാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

മനോജ് വാസുദേവിൻ്റെ ആദ്യ സംവിധാന സംരംഭമാണ് ഖജുരാഹോ ഡ്രീംസ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ അർജുൻ അശോകന് പുറമെ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അതിഥി രവി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ശക്തമായൊരു സാമൂഹിക പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രം മലയാള സിനിമയിൽ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രമാണ് ചിത്രത്തിലെ ഒരു പ്രധാന ലൊക്കേഷൻ. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവർ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഹരിനാരായണന്റെതാണ് വരികൾ. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. കലാസംവിധാനം - മോഹൻ ദാസ്, മേക്കപ്പ് - കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ, സിൻജോ ഒറ്റത്തൈക്കൽ, പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ, പി.ആർ.ഒ - ആതിര ദിൽജിത്ത്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പിടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News