Jailer Movie First Look : ജയിലറായി ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Dhyan Sreenivasan New Movie : സക്കീർ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൻ കെ മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 11:55 AM IST
  • ചിത്രത്തിൽ ജയിലറായി ആണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്.
  • സക്കീർ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ഗോൾഡൻ വില്ലേജസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. എൻ കെ മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.
Jailer Movie First Look : ജയിലറായി ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

കൊച്ചി :   ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ജയിലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ജയിലറായി ആണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. സക്കീർ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികെയാണ്.

ഗോൾഡൻ വില്ലേജസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.    എൻ കെ മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം രജനി കാന്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ അതെ പേര് തന്നെ ചിത്രത്തിന് നൽകിയത് നിരവധി ട്രോളുകൾക്കും ഇടയ്ക്കുന്നുണ്ട്. "തലൈവർ പടത്തിൽ ധ്യാൻ നായകൻ... മാസ്സ്" എന്നാണ് ചിത്രത്തിൻറെ പോസ്റ്ററിന് കീഴിൽ ഒരാൾ കമന്റ് ചെയ്തത്.

ALSO READ: Thrayam Movie : ആമ്പലേ നീലാംമ്പലേ; ധ്യാൻ ശ്രീനിവാസൻ ചിത്രം ത്രയത്തിലെ ആദ്യ ഗാനമെത്തി

അതേസമയം ധ്യാൻ ശ്രീനിവാസന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം  ത്രയം ആണ്. ത്രയത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ വരും ദിവസങ്ങളിൽ എത്തുമെന്ന് ധ്യാൻ അറിയിച്ചിരുന്നു. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ത്രയം.  ത്രയം ഓ​ഗസ്റ്റിൽ തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ട്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. അരുൺ കെ ​ഗോപിനാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

അജു വർഗീസ്, നിരഞ്ജ് രാജു, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം. പൂർണമായും രാത്രി സമയത്ത് ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രമാണ് ത്രയം. 

തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റകൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന കുറച്ച് യുവാക്കളുടെ കഥയാണ് ത്രയം എന്ന സിനിമയിലൂടെ പറയുന്നത്. അരുൺ മുരളീധരൻ ആണ് സംഗീതം സംവിധായകൻ. ജിജു സണ്ണി ആമ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രതീഷ് രാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News