കൊച്ചി : സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ത്രയ'ത്തിലെ ആദ്യ ഗാനമെത്തി. ആമ്പലേ നീലാംമ്പലേയെന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. നിരഞ്ജന അനൂപും നിരഞ്ജന്‍ മണിയന്‍പിള്ള രാജുവും ഒന്നിച്ചുള്ള സ്റ്റീലിസിനൊപ്പമാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അരുൺ മുരളീധരനാണ്. മനു മൻജിത് വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചത് കെഎസ് ഹരിശങ്കറാണ്.
ഏവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ത്രയം. ചിത്രത്തിൻറെ ടീസർ ഏപ്രിലിൽ പുറത്ത് വിട്ടിരുന്നു. ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ജൂൺ രണ്ടാം വാരത്തോടെ ചിത്രം റിലീസിന് എത്തുമെന്നാണ് സൂചന. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് വിനായക അജിത് ആണ്. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിയോ നോയർ ജോണറില്‍ വരുന്ന ചിത്രമാണ് ത്രയം.\
ALSO READ: നിയോ നോയര്‍ വിഭാഗത്തില്‍ 'ത്രയം'; ടീസര്‍ പുറത്ത് വിട്ടു
ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം എന്ന സിനിമയിലൂടെ പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് എന്നിവരെ കൂടാതെ ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ വര്‍മ, പ്രീതി, ശ്രീജിത്ത് രാവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് എന്നിവറം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
'ഗോഡ്സ് ഓൺ കൺട്രി 'എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രമാണ് ത്രയം. ചിത്രം പൂർണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിജു സണ്ണിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകർക്ക് ഒരു നവ്യനാനുഭവം തന്നെ നൽകുമെന്നാണ് പ്രതീക്ഷ.
സംഗീതസംവിധാനം അരുണ്‍ മുരളീധരന്‍. സജീവ് ചന്ദിരൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ പിആര്‍ഒ വര്‍ക്ക് നിര്‍വഹിക്കുന്നത് എ.എസ് ദിനേശും ആതിരാ ദില്‍ജിത്തും ചേര്‍ന്നാണ്. ഡോൺ മാക്സ് ആണ് ചിത്രത്തിന്റെ ടീസറും ട്രൈലറും ഒരുക്കിയിരിക്കുന്നത്.
Kindly use this code only for live tv embed
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...