Dhoomam: ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം; 'ധൂമം' റിലീസിനൊരുങ്ങുന്നു, ട്രെയിലർ

"മഹേഷിന്റെ പ്രതികാരം" എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും, അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധൂമം.

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 01:41 PM IST
  • ജൂൺ 23ന് ചിത്രം തിയേറ്ററുകളിലെത്തും.
  • കെജിഎഫ് നിർമ്മാതാക്കളുടെ ആദ്യ മലയാള ചിത്രമാണ് ധൂമം.
  • ചിത്രത്തിന്റെ ട്രെയിലറിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
Dhoomam: ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം; 'ധൂമം' റിലീസിനൊരുങ്ങുന്നു, ട്രെയിലർ

ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം "ധൂമം" റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂൺ 23ന് ചിത്രം തിയേറ്ററുകളിലെത്തും. കെജിഎഫ് നിർമ്മാതാക്കളുടെ ആദ്യ മലയാള ചിത്രമാണ് ധൂമം. പൃഥ്വിരാജിനെ നായകനാക്കിയുള്ള ടൈസൺ ആണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും തിയേറ്ററുകളിൽ ആദ്യം എത്തുന്നത് ധൂമമാണ്. ചിത്രത്തിന്റെ ട്രെയിലറിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. 

പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയാകുന്നത്. "മഹേഷിന്റെ പ്രതികാരം" എന്ന ചിത്രത്തിനു ശേഷം ഫഹദും, അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം". റോഷൻ മാത്യുവും, വിനീതും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. 

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോംബാലെ ഫിലിംസിന്റെ  കെജിഎഫ് 1& 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രയിംസ് വിതരണത്തിന് എത്തിക്കുന്ന  ചിത്രമാണ് ധൂമം. ഈ രണ്ട് ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നാണ് ലിസ്റ്റിൻ സ്റ്റീഫന്റെ  മാജിക് ഫ്രെയിംസ് വിതരണം ചെയ്തത്.

Also Read: Rani Movie: ഉദ്വേ​ഗം നിറച്ചൊരു ​ഗാനം; 'റാണി'യിലെ കളംപാട്ട് പശ്ചാത്തലത്തിലുള്ള ​ഗാനം പുറത്ത്

 

കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ധൂമം. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ധൂമത്തിൽ അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ക്രിയേറ്റീവ് പ്രൊഡ്യൂസർ കാർത്തിക് വിജയ് സുബ്രഹ്മണ്യം. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സുശീലൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News