Captain Miller First Look: തരം​ഗമാകാൻ ധനുഷ് എത്തുന്നു; 'ക്യാപ്റ്റൻ മില്ലർ' ഫസ്റ്റ് ലുക്ക് പ്രേക്ഷകരിലേക്ക്

റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അരുൺ മാതേശ്വരൻ. ചിത്രത്തിനായി ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനം നിർവഹിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 01:44 PM IST
  • വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു.
  • ധനുഷിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണിത്.
  • മുഖം മറച്ച് ബൈക്കിൽ ചീറിപ്പായുന്ന ക്യാപ്റ്റൻ മില്ലറെയാണ് മോഷൻ പോസ്റ്ററിൽ അവതരിപ്പിച്ചത്.
Captain Miller First Look: തരം​ഗമാകാൻ ധനുഷ് എത്തുന്നു; 'ക്യാപ്റ്റൻ മില്ലർ' ഫസ്റ്റ് ലുക്ക് പ്രേക്ഷകരിലേക്ക്

ധനുഷ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് സംബന്ധിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. ജൂണിൽ ഫസ്റ്റ് ലുക്കും ജൂലൈയിൽ ടീസറും എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂൺ 30ന് ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്നാണ് അണിയറക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ജി.വി പ്രകാശ് കുമാർ ആണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ധനുഷിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരം​ഗമായിട്ടുണ്ട്.

വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ധനുഷിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണിത്. മുഖം മറച്ച് ബൈക്കിൽ ചീറിപ്പായുന്ന ക്യാപ്റ്റൻ മില്ലറെയാണ് മോഷൻ പോസ്റ്ററിൽ അവതരിപ്പിച്ചത്. പുറത്ത് തോക്കും കൂടെ അനുയായികളേയും കാണാൻ സാധിക്കും. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2023ൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

 

Also Read: Most Awaited South Indian Films: ലിയോ മുതൽ സലാർ വരെ: പ്രേക്ഷകർ കാത്തിരിക്കുന്ന സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ ഇവയാണ്

റിപ്പോർട്ടുകൾ പ്രകാരം, സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ നടക്കുന്ന ഒരു ആക്ഷൻ-അഡ്വഞ്ചർ ഡ്രാമയാണ് ചിത്രം. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ എൺപതുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ്.

റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ ഒരുക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ശിവരാജ് കുമാർ, പ്രിയങ്ക മോഹൻ, സന്ദീപ് കൃഷ്ണൻ, നിവേദിത സതീഷ്, ജോൺ കൊക്കൻ, മൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൽ മദൻ കർക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനവും നിർവഹിക്കുന്നു.

ശ്രേയാസ് കൃഷ്ണ ഛായാ​ഗ്രഹണവും  ദിലീപ് സുബ്ബരായൻ സംഘട്ടനരം​ഗങ്ങളുമൊരുക്കുന്നു. കലാസംവിധാനം ടി. രാമലിം​ഗം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാ​ഗരാജനാണ് നിർമാണം. ജി. ശരവണൻ, സായി സിദ്ധാർത്ഥി എന്നിവരാണ് ചിത്രത്തിലെ സഹനിർമാതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News