#BoycottAliaBhatt: വളരെ ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡ് താരനിരയില്‍ എത്തിയ പ്രതിഭാശാലിയാണ് സംവിധായകന്‍ മഹേഷ് ഭട്ടിന്‍റെയും നടി സോണി രാസ്ഡാന്‍റെയും മകളായ ആലിയ ഭട്ട്.
നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡില്‍ ചുവടുറപ്പിച്ചിരിയ്ക്കുകയാണ് ആലിയ.
ആലിയ ഭട്ട് ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നില്‍ക്കുകയാണ്. അടുത്തിടെയായിരുന്നു രണ്‍ബീര്‍ കപൂറുമായി ആലിയുടെ വിവാഹം നടന്നത്. ഇപ്പോള്‍ താരം ഗര്‍ഭിണിയാണ്, ഒപ്പം നിരവധി പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എന്നാല്‍, അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് BoycottAliaBhatt എന്ന ഹാഷ് ടാഗാണ്.
ആലിയ ഭട്ട് ഈ ദിവസങ്ങളില്‍ തന്‍റെ നെറ്റ്ഫ്ലിക്സ് ചിത്രമായ ഡാർലിംഗ്സിന്‍റെ പ്രമോഷന്‍റെ തിരക്കിലാണ്. ഗാർഹിക പീഡനത്തെ അതിജീവിച്ച ബദ്രുനിസ ഷെയ്ഖ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആലിയ അവതരിപ്പിക്കുന്നത്. ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാല്‍, OTT പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ #BoycottAliaBhatt ട്വിറ്ററിൽ ട്രെൻഡിംഗ് ആരംഭിച്ചു
ഏറെനാള്‍ ഭര്‍ത്താവിന്‍റെ പീഡനം സഹിച്ച ബദ്രുനിസ ഷെയ്ഖ് ഒരു ദിവസം ഭര്‍ത്താവിന്‍റെ മേല്‍ മേല്‍ക്കോയ്മ നേടുകയാണ്. പിന്നീട് താന്‍ അനുഭവിച്ച അതേ പീഡനം അവര്‍ ഭര്‍ത്താവിന് നല്‍കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ആലിയയുടെ കഥാപാത്രം ഭർത്താവിനെ ചട്ടിയുപയോഗിച്ച് തല്ലുന്നതും മുഖത്ത് വെള്ളം ഒഴിയ്ക്കുന്നതും വെള്ളം നിറച്ച ടാങ്കിനുള്ളിൽ മുഖം മുക്കുന്നതും ഇടിച്ചുവീഴ്ത്തുന്നതും എല്ലാ, ട്രെയിലറിൽ കാണാം. വിവാഹശേഷം അവള്‍ അനുഭവിച്ച എല്ലാ പീഡനങ്ങള്‍ക്കും പകരം വീട്ടുകയാണ് കഥാപാത്രം.
എന്നാല്‍, ട്രെയിലര്‍ പുറത്തുവന്നതോടെ ഡാർലിംഗ്സ് പുരുഷന്മാർക്കെതിരായ ഗാർഹിക പീഡനത്തെ മഹത്വവൽക്കരിക്കുന്നു എന്നാണ് ഒരു പറ്റം നെറ്റിസൺസ് ആരോപിക്കുന്നത്. എന്നാല്‍, ചിലരാകട്ടെ സ്ത്രീകളും പുരുഷന്മാരും ലിംഗഭേദമില്ലാതെ അതിക്രമങ്ങൾ അനുഭവിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.
#BoycottAliaBhatt ഹാഷ് ടാഗിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുന്നത്. ഇത് മാത്രമല്ല, നെറ്റിസൺസ് ആലിയയെ ആംബർ ഹേർഡുമായും വിജയ് വർമ്മയെ ജോണി ഡെപ്പുമായുമാണ് താരതമ്യം ചെയ്തിരിയ്ക്കുന്നത്.
"ആലിയ ഭട്ട് ഇന്ത്യയുടെ ആംബർ ഹേർഡ് മാത്രമാണ്. അവൾ പുരുഷന്മാർക്കെതിരെ ഗാർഹിക പീഡനം പ്രോത്സാഹിപ്പിക്കുകയും അതിനെ [പരിഹസിക്കുകയും ചെയ്യുന്നു... ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു.
ആളുകൾ #BoycottAliaBhatt-നോട് എങ്ങിനെയാണ് പ്രതികരിയ്ക്കുന്നത് എന്ന് കാണാം
Believe all victims, regardless of gender. #BanDarlings #boycottAliaBhatt pic.twitter.com/fct9D4rKoA
— iAtulp (@IM_atulp) August 3, 2022
Put a stop on Amber Heard in India.#BoycottAliaBhatt pic.twitter.com/EI8KvebvFC
— Nirmal Kumar Kedia (@kedianirmal26) August 3, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...