Corona Virus;പ്രിഥ്വിരാജും ബ്ലെസ്സിയും അടക്കം ആടുജീവിതത്തിന്റെ സംഘം ജോര്‍ദ്ദാനില്‍ കുടുങ്ങി!

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍  ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ 

Last Updated : Apr 1, 2020, 11:51 AM IST
Corona Virus;പ്രിഥ്വിരാജും ബ്ലെസ്സിയും അടക്കം ആടുജീവിതത്തിന്റെ സംഘം ജോര്‍ദ്ദാനില്‍ കുടുങ്ങി!

കൊച്ചി:കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍  ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ 
ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസിയും നടൻ പൃത്ഥ്വിരാജും 
അടക്കമുള്ള സംഘം അവിടെ കുടുങ്ങി.ജോർദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്.
 
58 അംഗ സിനിമാ സംഘം ഇവിടെ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ഇവർ ചിത്രീകരണം തുടങ്ങിയത്. 
സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. 
ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ടെന്നാണ് വിവരം. 
നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിർത്തി വയ്പ്പിച്ചിരുന്നു. 
എട്ട് ദിവസത്തിനകം, അതായത് ഏപ്രിൽ എട്ടിനുള്ളിൽ വിസ കാലാവധി അവസാനിക്കും. 

അതിനാൽ തിരികെയെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും 
സംസ്ഥാന,കേന്ദ്രസർക്കാരുകൾക്ക് കത്ത് നൽകി.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും സിനിമാ സംഘടനകള്‍ വിവരം ധരിപ്പിച്ചിട്ടുണ്ട്.

Trending News