Corona Papers Movie: ഷെയ്ന്‍ നിഗത്തിന്റെ കൊറോണ പേപ്പേഴ്സ് ഷൂട്ടിങ് പൂർത്തിയായി; പ്രിയദര്‍ശന്‍ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

 Corona Papers Movie Latest Update : പ്രിയദർശൻ സംവിധാനം  ചെയ്യുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്സ്.  ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 09:29 AM IST
  • പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്സ്.
    ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  • ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
  • 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരം ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക.
Corona Papers Movie: ഷെയ്ന്‍ നിഗത്തിന്റെ കൊറോണ പേപ്പേഴ്സ് ഷൂട്ടിങ് പൂർത്തിയായി; പ്രിയദര്‍ശന്‍ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ഷെയ്ൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ ഷൂട്ടിങ് പൂർത്തിയായി. പ്രിയദർശൻ സംവിധാനം  ചെയ്യുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്സ്.  ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  'ന്നാ താൻ കേസ് കൊട്'  എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരം  ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കൊറോണ പേപ്പേഴ്സ്.

ഷെയ്ൻ നിഗത്തെ കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയദർശൻ ആണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ദിവാകർ എസ് മണിയാണ്.  എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ് നിർവഹിക്കുന്നത്.

ALSO READ: പ്രിയദർശൻ - ഷെയ്ൻ നിഗം ചിത്രം കൊറോണ പേപ്പേഴ്സിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

എൻ.എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.  ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് മനു ജഗത് ആണ്. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാളാണ്.  കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ് രതീഷ് വിജയനും, ആക്ഷൻ: സൗണ്ട് ഡിസൈൻ എന്നിവ യഥാക്രമം രാജശേഖറും എം.ആർ രാജാകൃഷ്ണനുമാണ്. പി.ആർ.ഒ: പി.ശിവപ്രസാദ്, ആതിര ദില്‍ജിത്ത്, സ്റ്റിൽസ്: ശാലു പേയാട് എന്നിവരാണ്.  ഇതാദ്യമായാണ് യുവതലമുറയെ അണിനിരത്തി പ്രിയദർശൻ ചലച്ചിത്രമൊരുക്കുന്നത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News