പ്രിയദർശൻ - ഷെയ്ൻ നിഗം ചിത്രം കൊറോണ പേപ്പേഴ്സിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

Corona Papers: പ്രിയദർശൻ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാകുന്നു.  ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

Written by - Zee Malayalam News Desk | Last Updated : Oct 27, 2022, 09:49 AM IST
  • കൊറോണ പേപ്പേഴ്സിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു
  • ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശനാണ് ചിത്രം നിര്‍മ്മിക്കുന്നത്
  • ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്
പ്രിയദർശൻ - ഷെയ്ൻ നിഗം ചിത്രം കൊറോണ പേപ്പേഴ്സിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

Corona Papers: യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ സിനിമ. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷെയ്ൻ നിഗത്തെ കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 

Also Read: Naane Varuvean OTT : ധനുഷിന്റെ നാനേ വരുവേൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ, എങ്ങനെ കാണാം?

ചിത്രത്തിൻറെ തിരക്കഥയും പ്രിയദർശന്റെ തന്നെയാണ്.  എൻ.എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് മനു ജഗത് ആണ്. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാളാണ്.  കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ് രതീഷ് വിജയനും, ആക്ഷൻ: സൗണ്ട് ഡിസൈൻ എന്നിവ യഥാക്രമം രാജശേഖറും എം.ആർ രാജാകൃഷ്ണനുമാണ്. പി.ആർ.ഒ: പി.ശിവപ്രസാദ്, ആതിര ദില്‍ജിത്ത്, സ്റ്റിൽസ്: ശാലു പേയാട് എന്നിവരാണ്.  ഇതാദ്യമായാണ് യുവതലമുറയെ അണിനിരത്തി പ്രിയദർശൻ ചലച്ചിത്രമൊരുക്കുന്നത്.

Also Read: Viral Video: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

ആസിഫ് അലി ചിത്രം കൊത്ത് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ആസിഫ് അലിയും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം കൊത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബർ 28 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിലും സിംപ്ലി സൗത്തിലും സ്ട്രീം ചെയ്യും. രാഷ്ട്രീയ കൊലപാതകങ്ങളെ പ്രമേയമാക്കി കൊണ്ട് എത്തിയ ചിത്രമാണ് കൊത്ത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന രണ്ട് പേരായി ആണ് ആസിഫ് അലിയും റോഷൻ മാത്യുവും ചിത്രത്തിൽ എത്തുന്നത്. സെപ്റ്റംബർ 23നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. 

Also Read: മുയൽ നീന്തുന്ന മനോഹര ദൃശ്യം, വീഡിയോ കണ്ടാൽ ഞെട്ടും..! 

ആറ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും കൊത്തിനുണ്ട്. ചിത്രത്തിൻറെ രചന നിർവ്വഹിച്ചത് ഹേമന്ദ് കുമാറാണ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. രഞ്ജിത്തും പി എമ്മും ശശിധരനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News