Cobra Movie OTT update : വിക്രം ചിത്രം കോബ്ര ഉടൻ ഒടിടിയിലേക്ക്; എവിടെ കാണാം?

Cobra Movie OTT Update : ആഗസ്റ്റ് 31 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കോബ്ര. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 02:12 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സോണി ലീവാണ്.
  • ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
  • ആഗസ്റ്റ് 31 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കോബ്ര.
  • അമിത പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
Cobra Movie OTT update : വിക്രം ചിത്രം കോബ്ര ഉടൻ ഒടിടിയിലേക്ക്; എവിടെ കാണാം?

വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം കോബ്ര ഉടൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സോണി ലീവാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആഗസ്റ്റ് 31 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കോബ്ര. അമിത പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിൻറെ ആദ്യ പകുതിയിൽ   പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീര തിരക്കഥയും വിക്രമിന്റെ പേർഫോർമൻസും കൂടി ആരാധകരെ ആവേശത്തിലാക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. നിരവധി ലോകേഷൻസ്, നോൺ ലീനിയർ കഥ പറച്ചിൽ, മാത്‌സ് എന്ന സബ്ജക്ട് വച്ചുകൊണ്ട് സുഡോക്കു കളി തുടങ്ങിയ നിരവധി ഓവർ ലോഡ് കാര്യങ്ങൾ ചിത്രം പറയുന്നുണ്ട്. എന്നാൽ അത്രയ്ക്ക് കെട്ടുറപ്പുള്ള തിരക്കഥ ആയതുകൊണ്ട് തന്നെ പ്രേക്ഷകന് മനസ്സിലാകുന്ന രീതിയിൽ കഥ ഒരുക്കിയതിൽ ഗംഭീര കയ്യടി കൊടുക്കേണ്ടി വരും സംവിധായകന്. ആരും ഞെട്ടുന്ന അപ്രതീക്ഷിത ട്വിസ്റ്റ് നൽകിയാണ് സംവിധായകൻ ആദ്യ പകുതി അവസാനിപ്പിക്കുന്നത്.

ALSO READ: Cobra Movie Review: രണ്ടാം പകുതിയിൽ കലം ഉടച്ചോ? കോബ്ര മൂവി റിവ്യൂ

എന്നാൽ ചിത്രത്തിൻറെ രണ്ടാം പകുതി പ്രേക്ഷകനെ ചെറുതായെങ്കിലും നിരാശപെടുത്തിയിരുന്നു. ആദ്യ പകുതിയിലെ വിക്രമിന്റെ ഗെറ്റപ്പ് ചേഞ്ചും പ്ലാനിങ്ങും ഒന്നുമല്ല രണ്ടാം പകുതിയിൽ. കഥയിൽ കൂടുതൽ ബിൽഡ് ചെയ്ത് ഇമോഷൻസ് വെച്ച് കളിക്കുകയും ചെയ്ത സംവിധായകന്റെ ചിന്ത തെറ്റിയോ എന്ന സംശയം നിലനിൽക്കുന്നു. പറഞ്ഞ് വന്ന കഥയിൽ നിന്നെല്ലാം മാറി ഫ്ലാഷ്ബാക്ക് കഥയിലേക്ക് കാര്യം മാറ്റുമ്പോൾ സ്ക്രീൻ പ്ലേയിലെ ഇഴച്ചിൽ അനുഭവപ്പെടും. ആദ്യ പകുതിയിൽ എത്ര ഗംഭീരമായി തിരക്കഥ പ്രേക്ഷകർക്ക് പറഞ്ഞ് മനസ്സിലാക്കിയോ അതിൽ നിന്ന് വ്യത്യസ്തമായി ഒരു കൺഫ്യൂഷൻ പ്രേക്ഷകർക്ക് രണ്ടാം പകുതി സമ്മാനിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News