ആദ്യ പകുതിയിലെ ഗംഭീര മേക്കിങ്ങും ഞെട്ടിക്കുന്ന കിടിലം ട്വിസ്റ്റിനും ശേഷം രണ്ടാം പകുതിയിൽ വീണ്ടും ഇതുപോലെ ഗംഭീരമാകും എന്ന് വിചാരിക്കുന്ന പ്രേക്ഷകർക്ക് തിരിച്ചടി കിട്ടിയാൽ അത്ഭുതപ്പെടാനില്ല. ആദ്യ പകുതിയിലെ വിക്രമിന്റെ ഗെറ്റപ്പ് ചേഞ്ചും പ്ലാനിങ്ങും ഒന്നുമല്ല രണ്ടാം പകുതിയിൽ. കഥയിൽ കൂടുതൽ ബിൽഡ് ചെയ്ത് ഇമോഷൻസ് വെച്ച് കളിക്കുകയും ചെയ്ത സംവിധായകന്റെ ചിന്ത തെറ്റിയോ എന്ന സംശയം നിലനിൽക്കുന്നു. പറഞ്ഞ് വന്ന കഥയിൽ നിന്നെല്ലാം മാറി ഫ്ലാഷ്ബാക്ക് കഥയിലേക്ക് കാര്യം മാറ്റുമ്പോൾ സ്ക്രീൻ പ്ലേയിലെ ഇഴച്ചിൽ അനുഭവപ്പെടും. ആദ്യ പകുതിയിൽ എത്ര ഗംഭീരമായി തിരക്കഥ പ്രേക്ഷകർക്ക് പറഞ്ഞ് മനസ്സിലാക്കിയോ അതിൽ നിന്ന് വ്യത്യസ്തമായി ഒരു കൺഫ്യൂഷൻ പ്രേക്ഷകർക്ക് രണ്ടാം പകുതി സമ്മാനിക്കും.
ഓവർലോഡ് ഓഫ് കണ്ടന്റ് രണ്ടാം പകുതിയിൽ കാണാം. നായകന്റെ ബാല്യകാലം, പ്രണയം, അമ്മയുടെ സ്നേഹം, ഇപ്പോൾ നടക്കുന്ന കഥ, ഇവർ എല്ലാവരും ചേരുന്ന സമയം തുടങ്ങി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കണക്ട് ആകാനുള്ള സമയം പ്രേക്ഷകന് കിട്ടുന്നില്ല. ആദ്യ പകുതിയിൽ കണ്ട് പ്രതീക്ഷിച്ചത് കിട്ടുന്നുമില്ല എന്നാൽ വണ്ടർ അടിച്ച് കൺഫ്യൂഷൻ അടിക്കേണ്ട സ്ഥിതിയിലേക്കും കാര്യം മാറുന്നുണ്ട്. ക്ലാരിറ്റി കുറവ് തിരക്കഥയിൽ പ്രകടമാകുന്നുണ്ട്.
Also Read: Cobra Movie Review: അടിപൊളി ഇന്റർവെൽ ട്വിസ്റ്റ്; മിന്നും പ്രകടനവുമായി വിക്രം- കോബ്ര റിവ്യൂ
അഞ്ച് മിനുട്ട് നീണ്ടുനിൽക്കുന്ന ഒരു സിംഗിൾ ടേക്ക് ഇന്റരോഗേഷൻ സീനിൽ വിക്രം നമ്മളെ ഞെട്ടിക്കും. പല പല ഭാവങ്ങളിൽ മിന്നി മറഞ്ഞ് അന്യൻ സമയത്തേക്ക് കൊണ്ടുപോകും. ആ അഞ്ച് മിനിറ്റ് രംഗം വിക്രം എന്ന അഭിനേതാവിന് ഒന്നും സംഭവിച്ചില്ല എന്ന് തെളിയിക്കുന്ന രംഗമാണ്. ഇമൈക നൊടികളിന് ശേഷം അജയ് ജ്ഞാനമുത്തുവിന്റെ സിനിമ നിരാശപ്പെടുത്തില്ല. എന്നാൽ ആദ്യ പകുതി പോലൊരു രണ്ടാം പകുതി പ്രതീക്ഷിക്കാതെ കഥയിലേക്ക് ആഴ്ന്നിറങ്ങാൻ താത്പര്യത്തോടെ സിനിമ ആസ്വദിച്ചാൽ കോബ്ര മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...