Cobra Movie: വിക്രമിന്റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ച, 'കോബ്ര'യുടെ മെയ്‍ക്കിംഗ് വീഡിയോ

വിക്രമിന്റെ ഓരോ ​ഗെറ്റപ്പുകൾക്ക് മേക്കപ്പ് ചെയ്യുന്നതും അതിനെ കുറിച്ച് വിക്രം ഉൾപ്പെടെ പറയുന്നതുമാണ് വീഡിയോ.

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 02:34 PM IST
  • വിക്രമിന്റെ ഓരോ ​ഗെറ്റപ്പുകൾക്ക് മേക്കപ്പ് ചെയ്യുന്നതും അതിനെ കുറിച്ച് വിക്രം ഉൾപ്പെടെ പറയുന്നതുമാണ് വീഡിയോ.
  • എ ആര്‍ റഹ്‍മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
  • ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഹരീഷ് കണ്ണന്‍ ആണ്.
Cobra Movie: വിക്രമിന്റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ച, 'കോബ്ര'യുടെ മെയ്‍ക്കിംഗ് വീഡിയോ

വിക്രം നായകനായി കഴി‍ഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാണ് കോബ്ര. വ്യത്യസ്ത ​ഗെറ്റപ്പുകളിൽ വിക്രം എത്തുന്നതിനാൽ തന്നെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നിത്. ഇപ്പോഴിത ആ വ്യത്യസ്ത ​ഗെറ്റപ്പുകളുടെ പിന്നിലുള്ള അധ്വാനം എത്രത്തോളമുണ്ടെന്നത് പ്രേക്ഷകർക്ക് കാണിച്ച് നൽകുകയാണ് അണിയറക്കാർ. മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ആര്‍ അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്‍തത്. 

വിക്രമിന്റെ ഓരോ ​ഗെറ്റപ്പുകൾക്ക് മേക്കപ്പ് ചെയ്യുന്നതും അതിനെ കുറിച്ച് വിക്രം ഉൾപ്പെടെ പറയുന്നതുമാണ് വീഡിയോ. എ ആര്‍ റഹ്‍മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഹരീഷ് കണ്ണന്‍ ആണ്. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. റോഷൻ മാത്യു, കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Also Read: Cobra Movie : പ്രേക്ഷകർ ആവശ്യപ്പെട്ടു; കോബ്രയുടെ ദൈർഘ്യം കുറച്ച് അണിയറപ്രവർത്തകർ

 

ആരാധകരുടെയും സിനിമ പ്രേമികളുടെയും വിതരണക്കാരുടെയും ആവശ്യം പരി​ഗണിച്ച് അണിയറക്കാർ കോബ്രയുടെ ദൈർഘ്യം കുറച്ചു. ചിത്രത്തിന്റെ ദൈർഘ്യം 20 മിനിറ്റാണ് കുറച്ചിരിക്കുന്നത്. സെപ്തംബർ 1 മുതൽ ചിത്രത്തിന്റെ ദൈർഘ്യം കുറഞ്ഞ വേർഷനായിരിക്കും തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ, ആഗസ്റ്റ് 31 നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രത്തിൻറെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണം ലഭിച്ചപ്പോൾ രണ്ടാം ഭാഗത്തിന് വളരെ തണുപ്പൻ പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇതിന് പ്രധാന കാരണം ചിത്രത്തിൻറെ ദൈർഘ്യം തന്നെയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News