Mumbai: ഒടിടിയിൽ റിലീസ് ചെയ്ത ചുരുളി സർട്ടിഫൈഡ് പതിപ്പല്ലെന്ന് ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്. എ. സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നൽകിയത്.
വിഷയം പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ വഴി ബോധ്യപ്പെട്ടതായി (സിബിഎഫ്സി) റീജിയണല്‍ ഓഫീസര്‍ വി.പാര്‍വതി അറിയിച്ചു. സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭ്യമാക്കിയിട്ടുള്ളത്.
ALSO READ: 'Bheemante Vazhi' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍
2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയത്. നിലവിൽ സോണി ലൈവിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിലെ സംഭാഷണ രംഗങ്ങൾക്കെതിരെ ഇതിനോടകം വലിയ വിവാദം ആരംഭിച്ചിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ വിനോയ് തോമസാണ് ചിത്രത്തിൻറെ കഥ എഴുതിയത്. എസ്.ഹരീഷാണ് തിരക്കഥ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...