Kochi : രാജ്യാന്തര പുരസ്കാരങ്ങൾ വാരി കൂട്ടിയ ജല്ലിക്കെട്ടിന് (Jallikkattu) ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി (Churuli) സിനിമയുടെ OTT റിലീസ് പ്രഖ്യാപിച്ചു. നവംബർ 19ന് സോണി ലിവിലുടെയാണ് (Sony Liv) ചിത്രം പ്രദർശിപ്പിക്കുന്നത്.
അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം തിയറ്റിറൽ റിലീസ് ചെയ്യാതെയാണ് നേരിട്ട് ഒടിടിയിൽ എത്തുന്നത്. നേരത്തെ ജൂണിൽ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് അത് സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടുരുന്നില്ല.
ALSO READ : Kannan Thamarakkulam: നിയമ പോരാട്ടം അവസാനിച്ചു, 'വിധി (ദി വെര്‍ഡിക്ട്)'തിയേറ്ററുകളിലേക്ക്, നവംബർ 25ന് റിലീസ്
ഫാന്റസിയും ടൈം ലൂപ്പുമൊക്കെ ഉൾപ്പെടുത്തി മലയാള സിനിമയിൽ ഇന്നുവരെ ഉപയോഗിക്കാത്ത സിനിമാറ്റിക് സ്റൈലാണ് ചുരുളിയിലുള്ളത്. മലയാളത്തിലെ ക്രിസ്റ്റഫർ നോളൻ സിനിമയെന്നായിരുന്നു ഐഎഫ്എഫ്കെയിൽ ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞതിന് ശേഷം പലരും വിലയിരുത്തിരുന്നത്.
ALSO READ : Squid Game| സ്ക്വിഡ് ഗെയിം സീസൺ 2; സൂചന നൽകി സംവിധായകൻ
ഒരു കാടിന്റെ പശ്ചാത്തലത്തിൽ 19 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. എഴുത്തുകാരൻ എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജോജു ജോർജ്, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ്ന്റെയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടം, തുറമുഖം തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത മധു നീലകണ്ഠനാണ് ചുരുളിയുടെ ഛായഗ്രഹകൻ. പെല്ലിശ്ശേരിയുടെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായ രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍ നിർവഹിച്ചരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...