Chup Movie Trailer: ത്രില്ലടിപ്പിച്ച് ചുപ് ട്രെയിലർ; ദുൽഖർ ചിത്രം സെപ്റ്റംബർ 23ന് തിയേറ്ററുകളിലേക്ക്

ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 11:20 AM IST
  • രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.
  • ചുപ് ഒരു ക്രൈം ത്രില്ലറാണ് എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.
  • സെപ്റ്റംബർ 23നാണ് ചിത്രം റിലീസ് ചെയ്യുക.
Chup Movie Trailer: ത്രില്ലടിപ്പിച്ച് ചുപ് ട്രെയിലർ; ദുൽഖർ ചിത്രം സെപ്റ്റംബർ 23ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാൻ (Dulquer Salmaan), സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രയ ധന്വന്തരി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചുപ് (Chup). ആർ ബാൽകിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. ചുപ് ഒരു ക്രൈം ത്രില്ലറാണ് എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. സെപ്റ്റംബർ 23നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. 

വിഖ്യാത കലാകാരൻ ഗുരു ദത്തിന്റെ ഓർമദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ദുൽഖർ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവർക്ക് പുറമെ അമിതാഭ് ബച്ചനും സിനിമിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ബാൽകി ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. തന്റെ എല്ലാ സിനിമയിലും ബച്ചൻ ഒരു കഥാപാത്രത്തെ എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്, ഈ ചിത്രത്തിൽ കഥയിൽ പ്രധാന ഘട്ടത്തിൽ ബച്ചൻ ഉണ്ടാകുമെന്നാണ് ബാൽകി അഭിമുഖത്തിൽ അറിയിച്ചത്. അമിതാഭ് ബച്ചന് ദേശീയ അവാർഡ് ലഭിച്ച പാ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആർ.ബാൽകി.

Also Read: Chup Movie: ദുൽഖറിന്റെ ബോളിവുഡ് ചിത്രം ചുപ് എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

 

ബാൽകി ആദ്യമായിട്ടാണ് ത്രില്ലർ വിഭാഗത്തിലുള്ള ഒരു ചിത്രം നിർമിക്കുന്നത്. പാ കൂടാതെ ചീനി കം, കീ ആൻഡ് കാ, ഷമിതാഭ്, അക്ഷയ്കുമാറിന്റെ പാഡ്മാൻ എന്നീ ചിത്രങ്ങളുടെ കൂടി സംവിധായകനാണ് ആർ ബാൽകി. ബാൽകിയും രാജ സെന്നും, റിഷ് വർമാനിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാൽ സിൻഹയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ഇതിന് മുമ്പ് ഇർഫാൻ ഖാനിനൊപ്പം കാർവാനിലും, സോനം കപൂറിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് നായകനായി സോയ ഫാക്ടർ എന്നിവയാണ് ദുൽഖറിന്റെ ഹിന്ദി ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News