Christopher Movie : തിയറ്ററുകളിൽ നിറഞ്ഞ സദ്ദസിൽ പ്രദർശനം; ക്രിസ്റ്റഫർ സിനിമയുടെ സക്സസ് ടീസർ പുറത്ത് വിട്ട് മമ്മൂട്ടി

Christopher Movie Success Teaser : ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 15, 2023, 08:21 PM IST
  • ക്രിസ്റ്റഫറിലെ ആക്ഷൻ രംഗങ്ങൾ എല്ലാം കോർത്തിണക്കി കൊണ്ടാണ് അണിയറ പ്രവർത്തകർ ടീസർ അവതരിപ്പിച്ചിരിക്കുന്നത്.
  • കൂടാതെ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്ന വിനയ് റായിയെയും ടീസറിൽ കാണിക്കുന്നുണ്ട്.
  • ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.
  • ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്
Christopher Movie : തിയറ്ററുകളിൽ നിറഞ്ഞ സദ്ദസിൽ പ്രദർശനം; ക്രിസ്റ്റഫർ സിനിമയുടെ സക്സസ് ടീസർ പുറത്ത് വിട്ട് മമ്മൂട്ടി

മികച്ച അഭിപ്രായത്തോടെ തിയറ്ററുകളിൽ നിറഞ്ഞ സദ്ദസിൽ പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫർ. മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രം പ്രേക്ഷകർ ഒന്നടങ്കം സ്വീകരിക്കുകയും ചെയ്തു. മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രത്തിന്റെ സക്സസ് ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ക്രിസ്റ്റഫറിലെ ആക്ഷൻ രംഗങ്ങൾ എല്ലാം കോർത്തിണക്കി കൊണ്ടാണ് അണിയറ പ്രവർത്തകർ ടീസർ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്ന വിനയ് റായിയെയും ടീസറിൽ കാണിക്കുന്നുണ്ട്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. 'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാ‍ർ. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ALSO READ : Nanpakal Nerathu Mayakkam OTT : മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായിരുന്നു ക്രിസ്റ്റഫറിന്റെ ചിത്രീകരണം. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ.

ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010 ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News