Chithini Movie: 'ചിത്തിനി'യുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ വിഷു ദിനത്തിൽ പുറത്തിറങ്ങി

Chithini Movie Second Look Poster: അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 06:44 PM IST
  • ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമിക്കുന്നത്
  • ഈസ്റ്റ് കോസ്റ്റ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ചിത്തിനി'
Chithini Movie: 'ചിത്തിനി'യുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ വിഷു ദിനത്തിൽ പുറത്തിറങ്ങി

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' സിനിമയുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി. പുതുമയും, ആകാംക്ഷയും നിറഞ്ഞ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേ നേടിക്കഴിഞ്ഞു. അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ചിത്തിനി'. മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാർ, ചിറ്റൂർ, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടത്തിയത്.

52 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന് ശേഷം കെ വി അനിലിന്റെ കഥയ്ക്ക്  ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രമാണ് 'ചിത്തിനി'. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ALSO READ: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവ്; നടപടി ലാഭവിഹിതം നൽകിയില്ലെന്ന പരാതിയിൽ

സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിൽ വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ജോണി ആന്റണി, ജോയ് മാത്യു, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രതീഷ്‌ റാം ആണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ. ജോണ്‍കുട്ടി എഡിറ്റിങ്ങും രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം: സുജിത്ത് രാഘവ്. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസര്‍: രാജശേഖരൻ. കോറിയോഗ്രാഫി: കല മാസ്റ്റ‍ർ. സംഘട്ടനം: രാജശേഖരന്‍ ജി മാസ്റ്റര്‍. വിഎഫ്എക്സ്: നിധിന്‍ റാം സുധാകര്‍. സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരൻ. സൗണ്ട് മിക്സിംഗ്:  വിപിന്‍ നായര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് തിലകം. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‌: ഷിബു പന്തലക്കോട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍. അസോസിയേറ്റ് ഡയറക്ടേഴ്സ്: അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്‌. പോസ്റ്റര്‍ ഡിസൈനര്‍: കോളിന്‍സ് ലിയോഫില്‍. കാലിഗ്രഫി: കെ പി മുരളീധരന്‍. സ്റ്റില്‍സ്: അജി മസ്കറ്റ്. പിആര്‍ഒ: എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News