Pathaan Controversy: പത്താന്‍ സിനിമാ വിവാദത്തില്‍ സിബിഎഫ്‌സി (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കൈക്കൊണ്ട നിലപാടില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ CBFC ചെയർമാന്‍ പഹ്‌ലജ് നിഹലാനി.
മന്ത്രാലയം സിബിഎഫ്‌സിയിൽ സമ്മർദ്ദം ചെലുത്തിയിരിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു "പ്രത്യേക നിറത്തെ" പരാമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന് ഒരു മാർഗ്ഗനിർദ്ദേശവുമില്ല. അതേസമയം, അശ്ലീലമെങ്കില്‍ നിങ്ങൾക്ക് മാറ്റങ്ങൾ നിർദ്ദേശിക്കാം. എന്നാൽ നിറത്തിന്‍റെ പേരിൽ ഒരു ഭാഗം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടാൽ അത് തെറ്റായ നടപടിയാകും. മന്ത്രാലയത്തിൽ നിന്ന് സമ്മർദ്ദം ഉണ്ടായതാകാം.... പത്താൻ വിവാദത്തിന്‍റെ ഇരയാണ്. കാവി നിറത്തിന്‍റെ ഈ ഭാഗം ഇല്ലാതാക്കാൻ CBFCയുടെമേല്‍ മന്ത്രാലയത്തിൽ നിന്ന് സമ്മർദ്ദം ചെലുത്തിയിരിക്കണം, അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് അവര്‍ ട്രെയിലര്‍ ക്ലിയര്‍ ചെയ്തത്? അദ്ദേഹം ചോദിച്ചു.
Also Read: Pathaan Controversy: പത്താന്‍ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ച് CBFC
ഷാരൂഖ്, ദീപിക പ്രധാനവേഷത്തില്‍ എത്തുന്ന പത്താൻ വിവാദത്തിന്‍റെ ഇരയാണെന്ന് മുൻ സിബിഎഫ്‌സി ചെയർമാന്‍ പഹ്‌ലജ് നിഹലാനി ആരോപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ കാരണം സിനിമകളുടെ റിലീസിന് മുമ്പ് സിബിഎഫ്‌സിക്ക് മന്ത്രാലയത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
വിവാദമായ പത്താന്‍ സിനിമയില്‍ ചില മാറ്റങ്ങൾ നടത്താന്‍ CBFC പത്താൻ ടീമിന് നിര്‍ദ്ദേശം നല്‍കിയതായി ബോര്‍ഡ് ചെയർമാന്‍ പ്രസൂൺ ജോഷി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ്, ബോര്‍ഡിന്‍റെ നിലപാടില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ CBFC ചെയർമാന്‍ പഹ്‌ലജ് നിഹലാനി രംഗത്തെത്തിയത്.
Also Read: Pathan Row: നിങ്ങളുടെ മകള്‍ക്കൊപ്പമിരുന്ന് ചിത്രം കാണൂ, പത്താന്‍ വിവാദത്തില്‍ മധ്യപ്രദേശ് സ്പീക്കര്‍
പത്താന്‍ സിനിമയിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ബോർഡ് പത്താൻ ടീമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും ചിത്രത്തിലെ ബേഷാരം രംഗ് ഗാനത്തിലെ ദീപിക പദുകോണിന്‍റെ ബിക്കിനിയുടെ നിറത്തിനെതിരെ നിരവധി പേര്‍ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്നും പ്രസൂൺ ജോഷി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പത്താന്‍ സിനിമയിലെ ബേഷരം രംഗ് എന്ന ഗാനം ഓൺലൈനിൽ ഇറങ്ങി ദിവസങ്ങള്‍ക്കകം വിവാദങ്ങള്‍ക്ക് തുടക്കമായി. മധ്യ പ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഹൈന്ദവ മതവുമായി ബന്ധപ്പെട്ട കാവി നിറത്തെ അപമാനിച്ചതിലൂടെ ഹൈന്ദവ വികാരത്തെയാണ് വ്രണപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ചിത്രം ബഹിഷ്‌ക്കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, ചിത്രത്തിന്‍റെ നിർമ്മാതാക്കൾ ഇതുവരെ വിവാദത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഷാരൂഖ് ഖാന്‍ ഈ വിവാദം വെറുപ്പില്‍ നിന്നും ഉടലെടുത്ത പ്രതികരണമാണ് എന്ന് പറയുകയുണ്ടായി. പോസിറ്റിവിറ്റിയിൽ വിശ്വസിക്കുന്നവര്‍ ഇന്നും ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...