Pathaan Controversy: പത്താന്‍ സിനിമാ വിവാദത്തില്‍ നിര്‍ണ്ണായക നിലപാട് സ്വീകരിച്ച് സിബിഎഫ്‌സി (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ). സിനിമയിൽ ചില മാറ്റങ്ങൾ നടത്താന്‍ ബോർഡ് പത്താൻ ടീമിന് നിര്‍ദ്ദേശം നല്‍കി. സിബിഎഫ്‌സി ബോര്‍ഡ് ചെയർമാന്‍ പ്രസൂൺ ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പത്താന്‍ സിനിമയിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ബോർഡ് പത്താൻ ടീമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചിത്രത്തിലെ ബേഷാരം രംഗ് ഗാനത്തിലെ ദീപിക പദുകോണിന്‍റെ ബിക്കിനിയുടെ നിറത്തിനെതിരെ നിരവധി പേര്‍ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ തീരുമാനം, പ്രസൂൺ ജോഷി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ചിത്രം 'സൂക്ഷ്മമായ പരിശോധനയ്‌ക്ക്' വേണ്ടിയാണ് ബോർഡിൽ എത്തിയതെന്നും മാറ്റങ്ങൾ നടപ്പിലാക്കാൻ നിർമ്മാതാക്കളെ ഉപദേശിച്ചതായും ജോഷി പറഞ്ഞു. സിബിഎഫ്‌സി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി കൃത്യമായതും സമഗ്രവുമായ നിരീക്ഷണ പ്രക്രിയയിലൂടെ ചിത്രം കടന്നുപോയി. ഗാനങ്ങൾ ഉൾപ്പെടെ സിനിമയിൽ നിർദ്ദേശിച്ച മാറ്റങ്ങൾ നടപ്പിലാക്കാനും പുതുക്കിയ പതിപ്പ് തിയേറ്റർ റിലീസിന് മുമ്പ് സമർപ്പിക്കാനും കമ്മിറ്റി നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്, അദ്ദേഹം വ്യക്തമാക്കി.
ബോര്‍ഡ് കൈക്കൊണ്ട തീരുമാനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു, ക്രിയേറ്റീവ് ക്വാളിറ്റിയും പ്രേക്ഷകരുടെ ഫീഡ്‌ബാക്കും വിവാദങ്ങളും മനസ്സിലാക്കിയശേഷം ഒരു "മധ്യമാർഗ്ഗം" കണ്ടെത്താനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് പ്രസൂൺ ജോഷി പറഞ്ഞു. എല്ലാ പങ്കാളികളും തമ്മിലുള്ള അർത്ഥവത്തായ സംവാദത്തിലൂടെ എല്ലായ്പ്പോഴും പരിഹാരം കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പത്താന്‍ സിനിമയിലെ ബേഷരം രംഗ് എന്ന ഗാനം ഓൺലൈനിൽ ഇറങ്ങി ദിവസങ്ങള്‍ക്കകം വിവാദങ്ങള്‍ക്ക് തുടക്കമായി. മധ്യ പ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഹൈന്ദവ മതവുമായി ബന്ധപ്പെട്ട കാവി നിറത്തെ അപമാനിച്ചതിലൂടെ ഹൈന്ദവ വികാരത്തെയാണ് വ്രണപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ചിത്രം ബഹിഷ്‌ക്കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, ചിത്രത്തിന്‍റെ നിർമ്മാതാക്കൾ ഇതുവരെ വിവാദത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഷാരൂഖ് ഖാന്‍ ഈ വിവാദം വെറുപ്പില്‍ നിന്നും ഉടലെടുത്ത പ്രതികരണമാണ് എന്ന് പറയുകയുണ്ടായി. പോസിറ്റിവിറ്റിയിൽ വിശ്വസിക്കുന്നവര്‍ ഇന്നും ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്നും അദ്ദേഹം പറയുകയുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...