Thal Movie: ക്യാംപസ് ത്രില്ലർ ചിത്രം താളിന്റെ ത്രസിപ്പിക്കുന്ന ടീസർ റിലീസായി

Thal Movie trailer released: യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 11:08 PM IST
  • രാജാസാഗർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
  • ഡിസംബർ എട്ടിന് ചിത്രം റിലീസ് ചെയ്യും.
  • ചിത്രത്തിലെ ബിജിബാൽ ഒരുക്കിയ ഗാനങ്ങൾ ശ്രദ്ധനേടിയിരുന്നു.
Thal Movie: ക്യാംപസ് ത്രില്ലർ ചിത്രം താളിന്റെ ത്രസിപ്പിക്കുന്ന ടീസർ റിലീസായി

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്യാംപസ് ത്രില്ലർ ചിത്രം താളിന്റെ ടീസർ റിലീസായി. മാധ്യമ പ്രവർത്തകനായ ഡോക്ടർ ജി കിഷോർ തന്റെ ക്യാംപസ് ജീവിതത്തിൽ ഉണ്ടായ യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗർ ആണ് താളിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒരു കോളേജിലെ സൈക്കോളജി ഡിപ്പാർട്മെന്റ് കേന്ദ്രീകരിച്ചാണ് താളിന്റെ കഥ വികസിക്കുന്നത്.

ഇരുപത് വർഷങ്ങൾക്ക് മുൻപ്, വിദ്യാർത്ഥികളായ വിശ്വയും മിത്രനും ബാക്കി വച്ച അടയാളങ്ങൾ തേടി ഇറങ്ങുന്ന ഇന്നത്തെ  വിദ്യാർത്ഥികളിലൂടെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്.പലരുടെ ജീവിതത്തിലും ഈ സിനിമയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ നിമിഷങ്ങൾ ഉണ്ടാവാം.ക്യാമ്പസ്‌ ത്രില്ലർ ജോണറിൽ പെടുത്താവുന്ന ഈ സിനിമയ്ക്ക് സാധാരണ ക്യാമ്പസ്‌ സിനിമകളിൽ നിന്നും വേറിട്ടൊരു കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.

ALSO READ: മണിപ്പൂരിൻ്റെ ദുരിത കാഴ്ചയായി ജോസഫ്‌സ് സൺ രാജ്യാന്തര ചലച്ചിത്രമേളയിൽ

അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, മോണിക്കാ കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ഗ്രേറ്റ്  അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം താൾ ഡിസംബർ 8 ന് തിയേറ്ററുകളിലേക്കെത്തും. താളിലെ റിലീസായ ബിജിബാൽ ഒരുക്കിയ രണ്ടു ഗാനങ്ങളും യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. താളിൽ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,വിവിയ ശാന്ത്, അരുൺകുമാർ , മറീന എന്നിവർ  പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

താളിന്റെ ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്, സംഗീതം: ബിജിബാൽ, എഡിറ്റർ : പ്രദീപ് ശങ്കർ, ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News