പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് 'ഭ്രമയുഗം'. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിന്റെ ദൃശ്യ ചാരുതയിൽ നിർമ്മിക്കുന്ന സിനിമയുടെ മമ്മുട്ടിയുടെ ഭാഗങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി 'നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്' അറിയിച്ചു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് 'ഭ്രമയുഗം'. ഓഗസ്റ്റ് 17 ന് ആരംഭിച്ച ഭ്രമയുഗത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഒറ്റപ്പാലത്തുമായി പുരോഗമിക്കുകയാണ്.
അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരടങ്ങുന്ന സിനിമയുടെ ബാക്കി ഭാഗങ്ങൾ ഒക്ടോബർ പകുതിയോടെ പൂർത്തിയാകും. മമ്മൂട്ടി നായകനാകുന്ന സിനിമ ഒരു ഹൊറർ ത്രില്ലർ മൂവിയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. ടി ഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങൾ. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളിൽ എത്തുന്നത്.
ALSO READ: ആദ്യ ശമ്പളം 5000, ഇപ്പോൾ ആസ്തി 124 കോടി; ഇന്ത്യൻ യുട്യൂബർമാരുടെ രാജാവായ ഭൂവൻ ബാം
ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്റ്റ്യൂംസ് : മെൽവി ജെ, മേക്കപ്പ്: റോനെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ത്രില്ലർ ജോണർ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ബ്രഹ്മയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...