മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുത് മരിച്ച കേസിൽ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറെ മുംബൈ പോലീസ് ചോദ്യം ചെയ്തു. ഇന്നലെയാണ് ചോദ്യം ചെയ്തത്.
പ്രൊഫഷണൽ ശത്രുതയുടെ അടിസ്ഥാനത്തിലാണോ സുശാന്ത് വിഷാദാവസ്ഥയിലായതെന്ന് പൊലീസിന് സംശയമുണ്ടെന്നും അതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പോലീസ് സമൻസ് അയച്ച പ്രകാരം കാസ്റ്റിംഗ് ഡയറക്ടർ ശാനു ശർമ ശനിയാഴ്ച ഉച്ചയോടെ പോലീസ് സ്റ്റേഷനിൽ എത്തി. കാസ്റ്റ് ഡയറക്ടറായ ശാനു ശർമയ്ക്ക് യഷ് രാജ് ഫിലിംസുമായുളള ബന്ധത്തെ തുടർന്ന് അദ്ദേഹത്തെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ -9) അഭിഷേക് ത്രിമുഖെ പറഞ്ഞു.
Also read: ഞങ്ങള്‍ അന്നേ പറഞ്ഞു;ഡോവലിന്‍റെ ആദ്യ പണി നേപ്പാളിനെന്ന്;നേപ്പാള്‍ ഭരണ കക്ഷിയില്‍ ഭിന്നത രൂക്ഷം!
വരും ദിവസങ്ങളിൽ കൂടുതൽ ചലച്ചിത്ര നിർമ്മാണ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ചോദ്യം ചെയ്യാൻ വിളിക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ അറിയിച്ചു. ബോളിവുഡിന്റെ ജനപ്രിയ കാസ്റ്റിംഗ് ഡയറക്ടറാണ് ശർമയെന്നും അദ്ദേഹമാണ് രൺവീർ സിംഗ്, അർജുൻ കപുർ, വാണി കപൂർ എന്നിവരുടെ കഴിവുകൾ തിരിച്ചറിഞ്ഞതും യഷ് രാജ് ഫിലിംസിൽ അവസരം നല്കിയതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also read: ഐശ്വര്യയുടെ ഏറ്റവും മികച്ച Cannes ലുക്കുകൾ കാണാം...
സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം യഷ് രാജ് ഫിലിംസിന്റെ 'ശുദ്ധ ദേശി റൊമാൻസ്', 'ഡിറ്റക്ടീവ് വ്യോംകേഷ് ബക്ഷി' എന്നീ ചിത്രങ്ങളിൽ ശർമ്മ പ്രവർത്തിച്ചിട്ടുണ്ട്. ജൂൺ 14 നാണ് സുശാന്ത് സിങ് രാജപൂതിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.