മകളുടെ ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് താരം ബിപാഷ ബസു. കുഞ്ഞിനെ ബിപാഷയും ഭർത്താവും ബോളിവുഡ് താരവുമായ കരൺസിംഗ് ഗ്രോവറും കൈയ്യിലേന്തി താലോലിക്കുന്ന ചിത്രമാണ് താരം പുറത്ത് വിട്ടത്. ബിപാഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. നവംബർ 12നാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കുന്ന ഇരുവരുടേയും ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
മകളുടെ ഫോട്ടോയിൽ കുഞ്ഞിന്റെ മുഖം ഇമോജി ഉപയോഗിച്ച് ചെറുതായിട്ട് ഒന്നു മറച്ചിട്ടുമുണ്ട് ബിപാഷ. സൂര്യാസ്തമയ സമയത്ത് വീടിന്റെ ബാൽക്കണിയിൽ ക്ലിക്ക് ചെയ്ത ചിത്രം ഇതിനോടകം ആരാധകരുടേയും മനസ് കീഴടക്കി കഴിഞ്ഞു.ചിത്രത്തിന് രസകരമായ അടിക്കുറിപ്പും നൽകിയിട്ടുണ്ട് ബിപാഷ.
അടിക്കുറിപ്പിൽ ബിപാഷ എഴുതിയത് ഇങ്ങനെ.. മധുരമുള്ള ഒരു കുഞ്ഞുമാലാഖയെ ഉണ്ടാക്കുന്നതിനുള്ള ഞങ്ങളുടെ പാചകക്കുറിപ്പ്.
1) നിങ്ങളുടെ ക്വാർട്ടർ കപ്പ്
2) എന്റെ ക്വാട്ടർ കപ്പ്
3) അമ്മയുടെ അനുഗ്രഹവും സ്നേഹവും അരക്കപ്പ്
4) മാജിക്കും വിസ്മയവും കൊണ്ട് ടോപ്പ് അപ്പ്
5) മൂന്ന് തുള്ളി മഴവില്ലിന്റെ സാരാംശം
6)മാലാഖ പൊടി
7) ഇവയെല്ലാം തളിക്കുക രുചിക്കനുവരിച്ച് ഭംഗിയും സ്വാദും ഉണ്ടാവും
ബിപാഷയുടേയും കരണിന്റെയും ആദ്യ കുഞ്ഞാണ് ദേവി.നവംബർ 12 നാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. 2016 ലാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.2015 ൽ റിലീസ് ചെയ്ത എലോൺ സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായ് കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ആദ്യത്തെ പെൺകുഞ്ഞിന്റെ ജനനം.
ഒരു മെറ്റേണി ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവെച്ചാണ് മാതാപിതാക്കളാവുന്ന വിവരം ബിപാഷയും കരണും പങ്ക് വെച്ചത്. നിറവയറിലുള്ള ബിപാഷയുടെ മെറ്റേണി ഫോട്ടോഷൂട്ടിന്റെ മനോഹരമായ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.കുഞ്ഞിന്റെ ജനനവും സമൂഹമാധ്യമങ്ങളിലൂടെ തന്നെയാണ് ഇരുവരും അറിയിച്ചത്.ദേവി ബസു സിംഗ് ഗ്രോവർ എന്നാണ് ബിപാഷയുടെ ആദ്യകൺമണിയുടെ പേര്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...