Bheemla Nayak OTT Release : 'അയ്യപ്പനും കോശിയും' തെലുഗു റീമേക്ക് 'ഭീംല നായക്ക്' സിനിമ ഒടിടി റിലീസ് തിയതിയിൽ മാറ്റം

Bheemla Nayak OTT Release Date മാർച്ച് 25ന് റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം ഇന്ന് മാർച്ച് 23 അർധരാത്രി മുതൽ പ്രദർശനം നടത്തും. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 02:55 PM IST
  • മാർച്ച് 25ന് റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം ഇന്ന് മാർച്ച് 23 അർധരാത്രി മുതൽ പ്രദർശനം നടത്തും.
  • രണ്ട് പ്ലാറ്റ്ഫോമുകളിലായിട്ടാണ് ചിത്രത്തിന്റെ ഒടിടി പ്രദർശനം.
  • അല്ലു അർജുന്റെ ആഹാ, ഡിസ്നി ഹോട്ട്സ്റ്റാർ പ്ലസ് എന്നീ സ്ട്രീമിങ് പ്ലാറ്റ്ഫോമുരകളിലൂടെ ചിത്രം പ്രദർശിപ്പിക്കുന്നത്.
Bheemla Nayak OTT Release : 'അയ്യപ്പനും കോശിയും' തെലുഗു റീമേക്ക് 'ഭീംല നായക്ക്' സിനിമ ഒടിടി റിലീസ് തിയതിയിൽ മാറ്റം

ഹൈദരാബാദ് : അയ്യപ്പനും കോശിയും (Ayyapanum Koshiyum) ചിത്രത്തിന്റെ തെലുഗു റിമേക്ക് ഭീംല നായക്ക് (Bheemla Nayak OTT Release Date) സിനിമയുടെ ഒടിടി റിലീസിൽ മാറ്റം. മാർച്ച് 25ന് റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം ഇന്ന് മാർച്ച് 23 അർധരാത്രി മുതൽ പ്രദർശനം നടത്തും. 

രണ്ട് പ്ലാറ്റ്ഫോമുകളിലായിട്ടാണ് ചിത്രത്തിന്റെ ഒടിടി പ്രദർശനം. അല്ലു അർജുന്റെ ആഹാ, ഡിസ്നി ഹോട്ട്സ്റ്റാർ പ്ലസ് എന്നീ സ്ട്രീമിങ് പ്ലാറ്റ്ഫോമുരകളിലൂടെ ചിത്രം പ്രദർശിപ്പിക്കുന്നത്. രാത്രി ഫെബ്രുവരി 25ന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു.

ALSO READ : Archana 31 Not Out OTT Release : അർച്ചന 31 നോട്ട് ഔട്ട് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; റിലീസാകുന്നത് 2 പ്ലാറ്റ്ഫോമുകളിൽ

പവർ സ്റ്റാർ പവൻ കല്യാൺ ആണ് ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തുന്നത്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന പോലീസ് കഥാപത്രത്തെ ഭീംല നായക്ക് എന്ന പേരിലാണ് പവൻ കല്യാൺ തെലുഗിൽ അവതരിപ്പിക്കുന്നത്.

റാണാ ധഗുബട്ടിയാണ് പൃഥ്വിരാജ് അവതരിപ്പച്ച കോശി എന്ന കഥപാത്രത്തെ തെലുഗിൽ വേഷമിടുന്നത്. നിത്യ മേനനും സംയുക്ത മേനോനും മറ്റ് പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്.

ALSO READ : FEUOK : ഫിയോക് ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ ഒരുങ്ങുന്നു

കെ. ചന്ദ്ര സംവിധാനം ചെയ്തിരുക്കുന്ന ചിത്രത്തിന്റെ  തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കിന്നത് ത്രിവിക്രംസാഗറാണ് . പിഡിവി പ്രസാദും സിത്താര എന്റടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചരിക്കുന്നത്. ഡി ഇമ്മനാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News