നിറങ്ങളുടെ ആഘോഷമായ ഹോളിയുടെ മനോഹാരിതയെ വർണിക്കുന്ന ഏറ്റവും മികച്ച അഞ്ച് ഗാനങ്ങൾ

ഹോളി (Holi) നിറങ്ങളുടെ ഉത്സവമാണ്. ഹോളി ആഘോഷിക്കുമ്പോൾ നിറങ്ങളോടൊപ്പം ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ഗാനങ്ങൾ. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2021, 06:00 PM IST
  • ഹോളി ഗാനങ്ങളിൽ ഏറ്റവും ജനപ്രീതി നേടിയ ഗാനമാണ് 2013 ലെ യെ ജവാനി ഹൈ ദിവാനിയിലെ ബലം പിച്ച്ക്കാരി
  • രംഗ് ബർസെ എന്ന ഗാനം കൂടാതെ ഹോളി ആഘോഷം അപൂർണമായിരിക്കും എന്ന് തന്നെ പറയാം.
  • 1981 ൽ റിലീസ് ചെയ്‌ത സിൽസിലയിലെ ഗാനം ആലപിച്ചിരിക്കുന്നത് അമിതാഭ് ബച്ചനാണ് .
  • 2017 ൽ പുറത്തിറങ്ങിയ ബദരീനാഥ് കി ദുൽഹനിയ എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങും ഹോളി (Holi)ആഘോഷത്തിന്റെ ആ ഊർജ്ജം കാത്ത് സൂക്ഷിക്കുന്നുണ്ട്.
നിറങ്ങളുടെ ആഘോഷമായ ഹോളിയുടെ മനോഹാരിതയെ വർണിക്കുന്ന ഏറ്റവും മികച്ച അഞ്ച് ഗാനങ്ങൾ

ഹോളി (Holi) നിറങ്ങളുടെ ഉത്സവമാണ്. ഹോളി ആഘോഷിക്കുമ്പോൾ നിറങ്ങളോടൊപ്പം ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ഗാനങ്ങൾ. ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആൾ കൂട്ടങ്ങളും മറ്റും ഒഴിവാക്കി വേണം ഹോളി ആഘോഷിക്കാൻ. അപ്പോൾ ഹോളി ആഘോഷത്തിന്റെ ഊർജ്ജം ചോരാതെ ആഘോഷിക്കാൻ ചില ഗാനങ്ങൾ.

ബലം പിച്ച്ക്കാരി (യെ ജവാനി ഹൈ ദിവാനി)

ഹോളി ഗാനങ്ങളിൽ ഏറ്റവും ജനപ്രീതി നേടിയ ഗാനമാണ്  2013 ലെ യെ ജവാനി ഹൈ ദിവാനിയിലെ ബലം പിച്ച്ക്കാരി എന്ന് തുടങ്ങുന്ന ഗാനം. ദീപിക പദുകോൺ, രൺബീർ കപൂർ (Ranbir Kapoor), കൽക്കി കൊച്ച്‌ലിൻ എന്നിവർ ചേർന്ന് അഭിനയിച്ച ഗാനം ആലപിച്ചിരിക്കുന്നത് വിശാൽ ദാദ്‌ലാനിയും ഷാൽമാലി ഖോൾഗഡെയും ചേർന്നാണ്.

ALSO READ: Kurupp Teaser: നാം ക്യാ ഹേ ആപ്കാ? കുറുപ്പ്, സുകുമാര കുറുപ്പ്; ടീസറെത്തി

ഡു മി എ ഫേവർ,ലെറ്റസ്‌ പ്ലേ ഹോളി  (വക്ത്)

പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും (Akshay Kumar) അഭിനയിച്ച് സമീർ വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാനാണ്.

 രംഗ് ബർസെ (സിൽസില)

ഈ ഗാനം കൂടാതെ ഹോളി ആഘോഷം അപൂർണമായിരിക്കും എന്ന് തന്നെ പറയാം. 1981 ൽ റിലീസ് ചെയ്‌ത സിൽസിലയിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് അമിതാഭ് ബച്ചനാണ് (Amithabh Bachchan).

ALSO READ: വില്ലുമായി നിൽക്കുന്ന രാംചരൺ RRR ൻറെ മറ്റൊരു പോസ്റ്റർ കൂടി പ്രേക്ഷകർ ഏറ്റെടുത്തു

ബദരീനാഥ് കി ദുൽഹനിയ 

2017 ൽ പുറത്തിറങ്ങിയ ബദരീനാഥ് കി ദുൽഹനിയ  എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങും ഹോളി (Holi) ആഘോഷത്തിന്റെ ആ ഊർജ്ജം കാത്ത് സൂക്ഷിക്കുന്നുണ്ട്. നേഹ കക്കർ, ദേവ് നേഗി, മോണാലി താക്കൂർ, ഇക്ക സിംഗ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

തു നെ മാരി എൻട്രിയാൻ (ഗുണ്ടെ)

രൺവീർ സിങും, അർജുൻ കപൂറും പ്രിയങ്ക ചോപ്രയും അഭിനയിച്ച ഈ ഗാനം ആലപിച്ചത് ബാപ്പി ലാഹിരി, നീതി മോഹൻ, വിശാൽ ദാദ്‌ലാനി എന്നിവർ ചേർന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News