ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' ഫെബ്രുവരി 18 ന് തീയേറ്ററുകളില്‍ എത്തുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. എന്നാല്‍, സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ദു:ഖഭരിതമായ വിശേഷങ്ങളാണ് തുടര്‍ച്ചയായി പുറത്ത് വരുന്നത്.
ആറാട്ടിന്റെ ഭാഗമായിരുന്ന മൂന്ന് സിനിമാ പ്രവര്‍ത്തകരാണ് ഇതിനകം അന്തരിച്ചത്. ഏറ്റവും ഒടുവില്‍, മലയാള സിനിമാലോകത്തെ ആകെ ദു:ഖത്തിലാഴ്ത്തി കോട്ടയം പ്രദീപും അരങ്ങൊഴിഞ്ഞു. ആറാട്ടില്‍ ബി ഉണ്ണികൃഷ്ണന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന ജയന്‍ കൃഷ്ണയുടെ മരണ വാര്‍ത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. 2021 ഓഗസ്റ്റ് 28 ന് ആയിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ജയന്‍ മരിച്ചത്.
ഒന്നര മാസങ്ങള്‍ക്കപ്പുറം 2021 ഒക്ടോബര്‍ 11 ന് അതുല്യ പ്രതിഭ നെടുമുടി വേണുവും അന്തരിച്ചു. ആറാട്ടില്‍ പ്രധാന വേഷങ്ങളില്‍ ഒന്ന് അവതരിപ്പിച്ചത് നെടുമുടി വേണു ആയിരുന്നു. നാല് മാസങ്ങള്‍ക്കപ്പുറം ഇപ്പോള്‍ കോട്ടയം പ്രദീപും അപ്രതീക്ഷിതമായി വിടവാങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആരാധകരിലും ചില ആശങ്കകള്‍ ബാക്കിയാണ്.
സിനിമയുമായി ബന്ധപ്പെട്ട, മൂന്ന് പ്രധാന വ്യക്തികള്‍ റിലീസിന് മുമ്പേ മരിച്ചത് സിനിമയുടെ വിജയത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അത്രയേറെ ശക്തമായി നിലനില്‍ക്കുന്ന ഒരു മേഖലയാണ് സിനിമ എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ വിയോഗത്തെ കുറിച്ചും അദ്ദേഹം അതില്‍ പരാമര്‍ശിക്കുന്നുണ്ട്. ആറാട്ടില്‍ പ്രദീപും മോഹന്‍ലാലും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നു എന്നും ബി ഉണ്ണികൃഷ്ണന്‍ കുറിച്ചിട്ടുണ്ട്.
ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർഡി ഇല്ലുമിനേഷൻസ്, ശക്തി (എംപിഎം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. കെജിഎഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എആർ റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്.
വിജയ് ഉലഗനാഥ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...