‌Aaraattu Movie | ''അത് ഒരു അവതാരമാ''.. ആക്ഷനും കോമഡിയും ചേർത്തിണക്കി ആറാട്ട് ട്രെയിലർ

പുതുവത്സരത്തിന് പുറത്തിറക്കാനിരുന്നതായിരുന്നു ആറാട്ടിന്റെ ട്രെയിലർ. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 05:39 PM IST
  • ആക്ഷനും കോമഡിയും ഒരുപോലെ സമന്വയിക്കുന്ന ചിത്രമാണ് ആറാട്ടെന്നാണ് ട്രെയിലറിലൂടെ നമുക്ക് വ്യക്തമാകുന്നത്.
  • ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായി എത്തുന്നത്.
  • ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പാലക്കാടും ഹൈദരാബാദുമായിരുന്നു.
‌Aaraattu Movie | ''അത് ഒരു അവതാരമാ''.. ആക്ഷനും കോമഡിയും ചേർത്തിണക്കി ആറാട്ട് ട്രെയിലർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട്. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പുതുവത്സരത്തിന് പുറത്തിറക്കാനിരുന്നതായിരുന്നു ആറാട്ടിന്റെ ട്രെയിലർ. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം.

ആക്ഷനും കോമഡിയും ഒരുപോലെ സമന്വയിക്കുന്ന ചിത്രമാണ് ആറാട്ടെന്നാണ് ട്രെയിലറിലൂടെ നമുക്ക് വ്യക്തമാകുന്നത്. ചിത്രത്തില്‍  ശ്രദ്ധ ശ്രീനാഥ് (Sradha Srinath) ആണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പാലക്കാടും ഹൈദരാബാദുമായിരുന്നു. 

 

പുലിമുരുകന് (Pulimurukan) ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് "നെയ്യാറ്റിന്‍കര ഗോപന്‍റെ  ആറാട്ട്". 18 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ് . നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News