Beast Movie Review : "ബീസ്റ്റ് ഒരു മികച്ച സ്പൂഫ് ചിത്രമാണ്"; വിജയ് ചിത്രം ബീസ്റ്റിന്റെ വ്യത്യസ്ത റിവ്യു, എറ്റെടുത്ത് സോഷ്യൽ മീഡിയ

ആദ്യ ദിവസം തന്നെ നെഗറ്റീവ് റിവ്യൂ വന്നപ്പോൾ അതിന്റെ ഇടയിൽ ട്രെൻഡിങ് ആകുന്നത് മറ്റൊരു വ്യത്യസ്ത റിവ്യുയാണ്. അഹ്നാസ് നൗഷാദാണ് വിജയ് ചിത്രത്തെക്കുറിച്ച് വ്യത്യസ്ത റിവ്യു പങ്കുവെച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 10:50 PM IST
  • അങ്ങനെ സിനിമയെ കുറിച്ച് ആദ്യ ദിവസം തന്നെ നെഗറ്റീവ് റിവ്യൂ വന്നപ്പോൾ അതിന്റെ ഇടയിൽ ട്രെൻഡിങ് ആകുന്നത് മറ്റൊരു വ്യത്യസ്ത റിവ്യുയാണ്.
  • അഹ്നാസ് നൗഷാദാണ് വിജയ് ചിത്രത്തെക്കുറിച്ച് വ്യത്യസ്ത റിവ്യു പങ്കുവെച്ചിരിക്കുന്നത്.
  • മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിലാണ് അഹ്നാസ് പോസ്റ്റ് ചെയ്തിരിക്കുന്നു
Beast Movie Review : "ബീസ്റ്റ് ഒരു മികച്ച സ്പൂഫ് ചിത്രമാണ്"; വിജയ് ചിത്രം ബീസ്റ്റിന്റെ വ്യത്യസ്ത റിവ്യു, എറ്റെടുത്ത് സോഷ്യൽ മീഡിയ

Beast Movie Review : വിജയ് ആരാധകരിൽ ആവേശം ജനിപ്പിച്ചുകൊണ്ടായിരുന്നു തലപതി വിജയയുടെ ബീസ്റ്റ് ഇന്ന് തിയറ്ററികളിൽ എത്തിയത്. എന്നാൽ ആ അവേശം ആദ്യ ഷോയോടെ അവസാനിക്കുന്ന ദൃശ്യങ്ങളായിരുന്നു പല കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. ചിത്രം വിജയ് ആരാധകരെ പോലും തൃപ്തിപ്പെടുത്താൻ പോലും നെൽസൺ ദിലീപ് കുമാറിന് ചിത്രത്തിന് സാധിച്ചില്ലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അങ്ങനെ സിനിമയെ കുറിച്ച് ആദ്യ ദിവസം തന്നെ നെഗറ്റീവ് റിവ്യൂ വന്നപ്പോൾ അതിന്റെ ഇടയിൽ ട്രെൻഡിങ് ആകുന്നത് മറ്റൊരു വ്യത്യസ്ത റിവ്യുയാണ്. അഹ്നാസ് നൗഷാദാണ് വിജയ് ചിത്രത്തെക്കുറിച്ച് വ്യത്യസ്ത റിവ്യു പങ്കുവെച്ചിരിക്കുന്നത്. മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിലാണ് അഹ്നാസ് പോസ്റ്റ് ചെയ്തിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് 

സൗത്ത് ഇന്ത്യൻ സിനിമയിൽ  ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സ്പൂഫ് ചിത്രമാണ് ബീസ്റ്റ്

ഐഎസ്  തീവ്രവാദികൾ നമ്മൾ വിചാരിക്കുന്നത്ര അപകടകാരികൾ അല്ലെന്ന് മാത്രമല്ല
 
കേവലം ഒരു മാൾ  പോലും ഹൈജാക്ക് ചെയ്യാൻ  ത്രാണിയില്ലാത്ത പത്ത്‌ വെടി നേരേ വെക്കാൻ അറിയാത്ത വെറും മപ്പാസ് കിഴങ്ങന്മാരാണെന്ന്  അടിവരയിട്ട് കാണിക്കുന്ന..തീവ്രവാദത്തിനെതിരെ ആഞ്ഞടിക്കുന്ന ചിത്രം കൂടിയാണ് ബീസ്റ്റ്

എനിക്ക് തോന്നുന്നു ഇന്ത്യൻ സിനിമയിൽ ഇത്  ആദ്യമായിട്ടായിരിക്കും തീവ്രവാദികളെ ഇത്രത്തോളം  കോമാളികളാക്കി അവതരിപ്പിച്ചത് 
പണ്ട് ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലൊക്കെ ഇതുപോലെത്തെ തീവ്രവാദികളെ കണ്ടിട്ടുണ്ടെങ്കിലും  ഒരു  സിനിമയിൽ ഇത് ആദ്യമായിട്ടാണ് !!!

മാത്രമല്ല RAW, വ്യോമ സേന തുടങ്ങിയ ഫോഴ്സുകൾക്കുള്ള ഒരു ട്രിബ്യുട്ട് കൂടിയാണ് ചിത്രം 
ബീസ്റ്റ്  കണ്ടിറങ്ങുന്ന ഏതൊരാളുടെ ഉള്ളിലും  
വ്യോമ സേനയിൽ ചേരണം !!

അല്ലെങ്കിൽ ഒരു RAW ഏജന്റ് ആകണം!!
എന്ന് തോന്നിയാൽ  അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും 

ഓട്ടോ ഓടിക്കുന്ന ലാഘവത്തോടു കൂടി യുദ്ധ വിമാനം പറപ്പിക്കുക 

ഭാര്യ വീട്ടിൽ പോകുന്നത് പോലെ തീവ്രവാദിയുടെ ഒളി താവളത്തിൽ ചെല്ലുക 

ഇത്ര സിമ്പിൾ ജോലി വേറേ ഏതുണ്ട് ഗയ്സ്
പടം മൊത്തത്തിൽ കണ്ടിരിക്കാൻ നല്ല രസമാണ് 
നായകനും തീവ്രവാദികളും കൂടി ഇത്  എന്ത്‌ തേങ്ങയാണ് കാട്ടി കൂട്ടുന്നത് എന്നോർത്ത്‌ 
ചിരിച്ച് ചിരിച്ച് ഊപ്പാട് വരും..!

ആ പിന്നെ ക്ലൈമാക്സിൽ ഒരു വെടിക്കെട്ടും കൂടി  ഉണ്ട് കേട്ടോ

അത് കൂടിയാകുമ്പോൾ സംഗതി സെറ്റാണ് 
എന്തായാലും നല്ലൊരു ബുധനാഴ്ച 
ദുഃഖ വെള്ളിയാക്കി തന്ന ടീം ബീസ്റ്റിന് 
എന്റെ എല്ലാവിധ ആശംസകളും നേരുന്നു !

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News