Azhagu Machan Movie: "ചെ ചെ ചെ"; അഴക് മച്ചാൻ സിനിമയിലെ അൻവർ സാദത്ത് ആലപിച്ച ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

 Azhagu Machan Lyrical Video: എസ് ആർ സുസ്മിതനാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. അൻവർ സാദത്തും സരിത റാമും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 11:06 AM IST
  • ജെ ഫ്രാൻസിസ് രാജ തന്നെയാണ് ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നത്
  • സുദേവ് ആൻഡ് സൂര്യ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജി ശ്രീജയാണ് അഴക് മച്ചാൻ നിർമിക്കുന്നത്
Azhagu Machan Movie: "ചെ ചെ ചെ"; അഴക് മച്ചാൻ സിനിമയിലെ അൻവർ സാദത്ത് ആലപിച്ച ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ജെ. ഫ്രാൻസിസ് രാജയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് അഴക് മച്ചാൻ. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. രണ്ട് ഹിറ്റ് ഗാനങ്ങൾക്ക് ശേഷം 'ചെ ചെ ചെ' എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലിറിക്കൽ വീഡിയോയായാണ് പുറത്തുവിട്ടിരിക്കുന്നത്. 

ജെ ഫ്രാൻസിസ് രാജ തന്നെയാണ് ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നത്. സുദേവ് ആൻഡ് സൂര്യ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജി ശ്രീജയാണ് അഴക് മച്ചാൻ നിർമിക്കുന്നത്. എസ് ആർ സുസ്മിതനാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. അൻവർ സാദത്തിനൊപ്പം സരിത റാം കൂടി ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ALSO READ: Khajuraaho Dreams Trailer: സ്വപ്ന യാത്രയ്ക്കൊരുങ്ങി അവർ! ഖജുരാഹോ ഡ്രീംസ് ട്രെയിലർ റിലീസായി

ഇതിന് മുൻപ് റിലീസായ അഴകുമച്ചാനെ, പ്രിയേ നിൻ ചൊടികളിൽ എന്നീ രണ്ട് ഗാനങ്ങളും വൈറലായിരുന്നു. സാജു, ആൻസി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓർക്കസ്‌ട്രേഷൻ- ഡോ. ഡിജോ, സോങ്ങ് മിക്‌സിങ്ങ്- സുരേഷ്, എഡിറ്റർ- സ്റ്റീഫൻ, ഡിഒപി- സാജൻ, ബിനു മാധവൻ, എസ് ആർ സുസ്മിതൻ, റോയ് കൊട്ടാരം, കൊല്ലം ശർമ, കൊല്ലം സിറാജ്, അഞ്ചൽ മധു, ഇന്ദുമതി, ജീവ നമ്പ്യാർ, അനു തോമസ്, മറിയ സുധ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News