Actress Revathi Ayodhya Pran Pratishta : അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങ് പൂർത്തിയായെങ്കിലും അത് സംബന്ധിച്ചുള്ള ചർച്ച ഇപ്പോഴും പുരോഗമിക്കുകയാണ്. വിവിധ മേഖലയിലുള്ള താരങ്ങളും പ്രമുഖരും തങ്ങളുടെ സന്തോഷവും അനുഭൂതിയും പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ മലയാളം നടിയും സംവിധായകയുമായ രേവതി പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ സന്തോഷം അറിയിച്ചിരിക്കുകയാണ്. ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് രേവതി തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. രാംലല്ല വിഗ്രഹത്തിന്റെ ചിത്രത്തിനൊപ്പമാണ് നടി തന്റെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
രാംലല്ലയുടെ വശീകരിക്കുന്ന മുഖം തന്റെ ഉള്ളിൽ പ്രത്യേക അനുഭൂതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസിയായ താൻ മറ്റ് വിശ്വാസങ്ങൾ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും രേവതി തന്റെ പോസ്റ്റിലൂടെ അറിയിച്ചു. ശ്രീരാമന്റ ഗൃഹപ്രവേശം പല ചിന്തകളെയും മാറ്റിമറിച്ചു. താൻ വിശ്വാസിയാണെന്ന് ആദ്യമായി താൻ ഉറക്കെ പറഞ്ഞുയെന്നും നടി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
"ജയ് ശ്രീ റാം... മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ!!! രാംലല്ലയുടെ വശീകരിക്കുന്ന മുഖം കണ്ടപ്പോൾ എന്റെ ഉള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്റെ ഉള്ളിൽ എന്തോ ഇളകിമറിഞ്ഞു, എന്നിൽ ഒരുപാട് സന്തോഷമുണ്ടായി. ഒരു ഹിന്ദുവായി ജനിച്ച് നമ്മുടെ വിശ്വാസങ്ങൾ സംരക്ഷിച്ച് മറ്റ് വിശ്വാസങ്ങൾ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നതും മതേതര ഇന്ത്യക്കായി നമ്മുടെ വിശ്വാസങ്ങളെ വ്യക്തിപരമായി പരിപാലിക്കാന്നതും ഒരു അത്ഭുതമാണ്. ഇത് എല്ലാവരിലും ഇങ്ങനെ തന്നെ വേണം. ശ്രീരാമന്റെ ഗൃഹപ്രവേശനം എല്ലാവരിലും മാറ്റം കൊണ്ടുവന്നു. നമ്മൾ ഉറക്കെ പറഞ്ഞു, ചിലപ്പോൾ ഇത് ആദ്യമായി പറയുകയായിരിക്കും നമ്മൾ വിശ്വാസികളാണ്'!!! ജയ് ശ്രീറാം" രേവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
രേവതിയുടെ പോസ്റ്റിന് താഴെ 'സത്യം' എന്ന നടി നിത്യ മേനോനും കമന്റായി രേഖപ്പെടുത്തി. രേവതിക്ക് പുറമെ മലയാളം താരങ്ങളായ ദിവ്യ ഉണ്ണി, ഭാമ തുടങ്ങിയവരും രാംല്ലലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. അതേസമയം നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ മറ്റ് താരങ്ങൾ രാജ്യത്തിന്റെ ഭരണഘടനയുടെ അമുഖം പങ്കുവെച്ചുകൊണ്ട് മറ്റൊരു ട്രെൻഡ് സ്ഥാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.