Ayodhya Ram Mandir: അയോധ്യ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

Ram Mandir Darshan: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടന്നു

Written by - Zee Malayalam News Desk | Last Updated : Jan 23, 2024, 07:34 AM IST
  • അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും
  • രാവിലെ മുതൽ തന്നെ തുടങ്ങുന്ന ദർശനത്തിനായി പ്രതിദിനം പതിനായിരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തും എന്നാണ് പ്രതീക്ഷ
  • ഇന്നലെ പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ദർശനം ഉണ്ടായത്
Ayodhya Ram Mandir: അയോധ്യ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ മുതൽ തന്നെ തുടങ്ങുന്ന ദർശനത്തിനായി പ്രതിദിനം പതിനായിരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തും എന്നാണ് പ്രതീക്ഷ.  ഇന്നലെ പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ദർശനം ഉണ്ടായത്.  ദർശനത്തിനോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. 

Also Read: Ayodhya Ram temple: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു; മുഖ്യയജമാനനായി മോദി

ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് 12:20നും 12:30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

Also Read: Hanuman Favourite Zodiacs: ഇവർ ഹനുമാന്റെ പ്രിയ രാശിക്കാർ ലഭിക്കും സർവ്വൈശ്വര്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടന്നു.   ക്ഷേത്രത്തിലെ ആരതിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പാസുകൾ ആവശ്യമാണ്.  ഇത് ഭക്തർക്ക് ഓൺലൈൻ ആയും അല്ലാതേയും ലഭിക്കും.  തിരിച്ചറിയൽ രേഖ കാണിച്ചാൽ മാത്രം മതി പാസ് കിട്ടുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.  ദർശനം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 11:30 വരെയും ശേഷം ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് ദർശനം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News