Antony Perumbavoor Flat : അറബിക്കടലിലേക്ക് മിഴിതുറക്കുന്ന അത്യാഢംബര വസതി; കോടികൾ മുടക്കിയുള്ള ആന്റണി പെരുമ്പാവൂരിന്റെ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ

Antony Perumbavoor New Flat  : നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് ആന്റണി പെരുമ്പാവൂരിന്റെ ഈ ആഢംബര ഫ്ളാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.   

Written by - ഹരികൃഷ്ണൻ | Last Updated : Aug 6, 2022, 05:01 PM IST
  • അറബിക്കടലിൻ്റെ മനോഹര ദൃശ്യങ്ങളിലേക്ക് മിഴിതുറക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം.
  • നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് ആന്റണി പെരുമ്പാവൂരിന്റെ ഈ ആഢംബര ഫ്ളാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
  • അനൂപ് മേനോൻ ബ്രാൻഡ് അമ്പാസിഡറായ ഡിലൈഫ് ആണ് ഈ ആഢംബര ഫ്ളാറ്റ് ഒരുക്കിയിരിക്കുന്നത്.
Antony Perumbavoor Flat : അറബിക്കടലിലേക്ക് മിഴിതുറക്കുന്ന അത്യാഢംബര വസതി; കോടികൾ മുടക്കിയുള്ള ആന്റണി പെരുമ്പാവൂരിന്റെ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ

മോഹൻലാലിൻറെ ഏറ്റവും വലിയ ആരാധകൻ അത് ആന്റണി പെരുമ്പാവൂർ തന്നെയാണെന്ന് നിസംശയം പറയാം. വർഷങ്ങളായി മോഹൻലാലിനൊപ്പം നിന്ന് അദ്ദേഹത്തിന്റെ ഡ്രൈവറായി കൂടെ നിന്ന് ഇപ്പോൾ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആരെന്ന് ചോദിച്ചാൽ അത് ആന്റണി പെരുമ്പാവൂർ തന്നെയാണ്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ ഏറ്റവും പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങളാണ്  സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

ആന്റണി പെരുമ്പാവൂർ മേടിച്ച ഏറ്റവും പുതിയ ഫ്ലാറ്റാണ് ഇപ്പോൾ സംസാരവിഷയമാകുന്നത്. കൊട്ടാരം പോലെ തോന്നിക്കുന്ന അത്യുഗ്രൻ ആർഭാട ഫ്ലാറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അറബിക്കടലിൻ്റെ മനോഹര ദൃശ്യങ്ങളിലേക്ക് മിഴിതുറക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് ആന്റണി പെരുമ്പാവൂരിന്റെ ഈ ആഢംബര ഫ്ളാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. അനൂപ് മേനോൻ ബ്രാൻഡ് അമ്പാസിഡറായ ഡിലൈഫ് ആണ് ഈ ആഢംബര ഫ്ളാറ്റ് ഒരുക്കിയിരിക്കുന്നത്. കൊച്ചി കായൽക്കരയിൽ ആന്റണി പെരുമ്പാവൂരിന്റെ ഈ ഫ്ലാറ്റിന്റെ ചിത്രങ്ങൾ പെട്ടെന്നാണ് വൈറലായത്. ആന്റണി പെരുംബാവോരും തന്റെ ഭാര്യയും ഫ്ലാറ്റിൽ ഒന്നിച്ചുള്ള ഈ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാൽ വീട് മേടിച്ചതുകൊണ്ടാണോ ഇപ്പോൾ ആന്റണി പെരുമ്പാവൂരും മേടിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്. 

Antony Perumbavoor Flat

ALSO READ: Bermuda Song : "ചോദ്യചിഹ്നം പോലെ"; ബർമുഡയിലെ മോഹൻലാൽ പാടിയ ഗാനത്തിന്റെ സ്റ്റുഡിയോ കട്ട് പുറത്തുവിട്ടു

കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിൽ കഴിഞ്ഞ മാസമാണ് ലാലേട്ടൻ പുതിയ ഫ്ലാറ്റ് മേടിച്ചത്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയത്.  വീടിനുള്ളിലെ ലാംബ്രട്ട സ്‌കൂട്ടറും പല പുരാതന വസ്തുക്കളും നിറച്ച വീട് ആരെയും ആകര്ഷിക്കുന്നതായിരുന്നു. കൃത്യം ഒരു മാസത്തിന് ശേഷമാണ് ആന്റണി പെരുമ്പാവൂർ തന്റെ പുതിയ ഫ്‌ളാറ്റിനെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News