Bermuda Song : "ചോദ്യചിഹ്നം പോലെ"; ബർമുഡയിലെ മോഹൻലാൽ പാടിയ ഗാനത്തിന്റെ സ്റ്റുഡിയോ കട്ട് പുറത്തുവിട്ടു

Bermuda Movie Song :  ചോദ്യചിഹ്നം പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സ്റ്റുഡിയോ കട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻറെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 06:53 PM IST
  • ചോദ്യചിഹ്നം പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സ്റ്റുഡിയോ കട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻറെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
  • നടൻ ഫഹദ് ഫാസിലിന്റെയും ഷെയിൻ നിഗത്തിന്റെയും ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴിയാണ് വീഡിയോ പുറത്തുവിട്ടത്.
  • ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രമേശ് നാരായണനാണ്.
  • ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനിരുന്ന ചിത്രമാണ് ബർമുഡ. എന്നാൽ പിന്നീട് ​ആഗസ്റ്റ് 19 ലേക്ക് മാറ്റുകയായിരുന്നു
Bermuda Song : "ചോദ്യചിഹ്നം പോലെ"; ബർമുഡയിലെ മോഹൻലാൽ പാടിയ ഗാനത്തിന്റെ സ്റ്റുഡിയോ കട്ട് പുറത്തുവിട്ടു

ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ബർമുഡയിലെ മോഹൻലാൽ പാടിയ ഗാനത്തിന്റെ സ്റ്റുഡിയോ കട്ട് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചോദ്യചിഹ്നം പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സ്റ്റുഡിയോ കട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻറെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നടൻ ഫഹദ് ഫാസിലിന്റെയും ഷെയിൻ നിഗത്തിന്റെയും ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴിയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിലെ കുറച്ച് രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്.  ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രമേശ് നാരായണനാണ്. ടി.കെ രാജീവ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനിരുന്ന ചിത്രമാണ് ബർമുഡ. എന്നാൽ പിന്നീട് ​ആഗസ്റ്റ് 19 ലേക്ക് മാറ്റുകയായിരുന്നു.

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ബർമൂഡയിൽ ഷെയ്ൻ ​നി​ഗത്തിന്റെ നായികയായി എത്തുന്നത്. സന്തോഷ് ശിവന്‍റെ 'ജാക്ക് ആന്‍ഡ് ജില്‍', 'മോഹ' എന്നീ ചിത്രങ്ങളിലും ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ഗായകനായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടി.കെ. രാജീവ് കുമാർ ചിത്രമായ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ​ഗാനം മോഹൻലാൽ പാടിയിരുന്നു. നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ALSO READ: Bermuda Teaser: ഷെയ്ൻ നി​ഗം ചിത്രം ബർമൂഡയുടെ ടീസർ പുറത്തിറക്കി

ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം ബർമൂഡയിൽ അവതരിപ്പിക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഇന്ദുഗോപന്‍ ഒരു പരാതിയുമായി എത്തുന്നതോടെയാണ് ചിത്രത്തിന്‍റെ കഥാവികാസം സംഭവിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമായിരിക്കും ബർമൂഡയെന്നാണ് റിപ്പോർട്ടുകൾ. സബ് ഇൻസ്പെക്ടർ ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രാഹകൻ : അളഗപ്പൻ എൻ, എഡിറ്റർ: ശ്രീകർ പ്രസാദ്, സംഗീതസംവിധായകൻ: രമേഷ് നാരായൺ, ഗാനരചയിതാക്കൾ: ബീയാർ പ്രസാദ്, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: അജിത് എ ജോർജ്ജ്, കലാസംവിധാനം: ദിലീപ് നാഥ്, സംഗീത പ്രോഗ്രാമർ: ഷെറോൺ റോയ് ഗോമസ്, സൗണ്ട് എഞ്ചിനീയർമാർ: റോമി, വൈബവ്, ഭരത് അർജുനൻ, പ്രണയ് @ ജസ്രാഗ് ഓഡിയോ സ്യൂട്ട്, തിരുവനന്തപുരം, മിക്സും മാസ്റ്ററിംഗും : സുജിത് ശ്രീധർ @ 2 ബാർ ക്യൂ സ്റ്റുഡിയോസ്, ചെന്നൈ, മേക്കപ്പ്: അമൽ ചന്ദ്രൻ, വേഷം: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News