South Indian Actor Arya വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ ഇടപെട്ട് കേന്ദ്രം

തമിഴ്നാട് ആഭ്യന്തര സെക്രട്ടറിയോടാണ് പരാതിയിൽ നടപടി സ്വീകരിച്ചു മറുപടി നൽകുവാൻ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്.   

Written by - Ajitha Kumari | Last Updated : Feb 24, 2021, 11:40 AM IST
  • ജര്‍മ്മന്‍ യുവതിയായ വിദ്ജയാണ് പരാതിയുമായി എത്തിയത്.
  • വിവാഹ വാഗ്ദാനം നടത്തി നടൻ ആര്യ 80 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
  • പരാതിയിന്മേൽ പ്രധാന മന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എടുത്ത നടപടിയിൽ യുവതി നന്ദി അറിയിച്ചു.
South Indian Actor Arya വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ ഇടപെട്ട് കേന്ദ്രം

ചെന്നൈ: തെന്നിന്ത്യന്‍ താരം ആര്യ വിവാഹവാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചുവെന്ന ജർമൻ യുവതിയുടെ പരാതിയിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്നാട് ആഭ്യന്തര സെക്രട്ടറിയോടാണ് പരാതിയിൽ നടപടി സ്വീകരിച്ചു മറുപടി നൽകുവാൻ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്. 

ഇങ്ങനൊരു പരാതിയുമായി ജര്‍മ്മന്‍ യുവതിയായ (German Woman)  വിദ്ജയെ ആണ് എത്തിയത്.  നടൻ ആര്യ എന്നറിയപ്പെടുന്ന ജംഷാദ് (Jamshad Chethirakath) വിവാഹവാഗ്ദാനം നല്‍കി തന്നിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് വിദ്ജ പരാതി നൽകിയിരിക്കുന്നത്.  ഇവർ പരാതി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കുമാണ് നൽകിയിരുന്നത്.  ഈ പരാതിയിൻ മേലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Union Home Ministry) വിഷയത്തിൽ ഇടപെട്ടത്.   

Also Read: Bigg Boss Malayalam Season 3 മത്സരാർഥികൾക്ക് Drishyam 2 കാണാൻ അവസരമരുക്കി Mohanlal

പരാതിയിന്മേൽ പ്രധാന മന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എടുത്ത നടപടിയിൽ വളരെയധികം സന്തോഷമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും വിദ്ജ വ്യക്തമാക്കിയിട്ടുണ്ട്.  തന്നെപ്പോലെ വഞ്ചിതരായ ഒട്ടനേകം പെൺകുട്ടികൾ ഉണ്ടെന്നും അവർക്ക് ധൈര്യമായി നീതിക്കായി മുന്നോട്ട് വരാൻ ഇത് പ്രചോദനമാകട്ടെ എന്നും വിദ്ജ പറഞ്ഞു.   

വിദ്ജ നടനായ ആര്യയെ (Actor Arya) പരിചയപ്പെടുന്നത് ആരോഗ്യ മേഖലയിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ്.  കൊവിഡ് മഹാമാരിയെ (Covid Pandemic) തുടർന്ന് lockdown പ്രഖ്യാപിച്ചതോടെ സിനിമകൾ കുറഞ്ഞുവെന്നും അതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ തന്നോട് പറഞ്ഞിരുന്നുവെന്നും ശേഷം സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.  

മാത്രമല്ല തന്നെ വലിയ ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞുവെന്നും വഞ്ചിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായതെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഇതേ രീതിയിൽ നിരവധി പേരെ ആര്യ (Arya) വഞ്ചിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. 

Also ReadDrishyam 2 ലെ തന്റെ മേരിക്ക് ലഭിച്ച മികച്ച പ്രതികരണത്തിൽ നന്ദി അറിയിച്ച് Krishna Prabha

താൻ പണം തിരികെ ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ആര്യയും അദ്ദേഹത്തിന്റെ മാതാവ് ജമീലയും തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടത്തിയെന്നും വിദ്ജ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ശ്രീലങ്കൻ നായയുടെ മകൾ ആണ് നീയെന്നും യുദ്ധം കാരണം ഓരോരോ രാജ്യങ്ങളിൽ കുടിയേറുന്നവരാണ് നിങ്ങൾ എന്നൊക്കെ തന്നെ ആര്യയുടെ അമ്മ ആക്ഷേപിക്കാറുണ്ടായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.  

കൂടാതെ ആര്യയുമായി പരസ്പരം സംസാരിച്ചതിന്‍റെയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്‍റെയും തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വിദ്ജ പരാതിയിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.  മുൻപ് റിയാലിറ്റി ഷോയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ശ്രമിച്ച ആര്യക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.  താൻ ആഗ്രഹിച്ചത് പോലെയുള്ള ഒരാളെ വിവാഹം കഴിക്കാൻ കിട്ടിയില്ലെന്നും ഇതിൽ നിന്നും ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നും പറഞ്ഞ് നടന്‍ പതിയെ പിന്‍മാറുകയായിരുന്നു. ശേഷം നടി സയേഷയെയാണ് താരം വിവാഹം ചെയ്യുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News