ആറാം പാതിരാ അടുത്ത വർഷം? സൂചന നൽകി ചാക്കോച്ചൻ

ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 11:55 AM IST
  • ചാക്കോച്ചനും ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുകയാണ്.
  • ചിത്രം അടുത്ത വർഷം തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ചാക്കോച്ചൻ നൽകിയിരിക്കുന്നത്.
  • ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആറാം പാതിരാ അടുത്ത വർഷം? സൂചന നൽകി ചാക്കോച്ചൻ

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചാം പാതിരാ. ക്രൈം ത്രില്ലർ വിഭാ​ഗത്തിൽപെട്ട ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ മുതൽ തന്നെ വന്നിരുന്നു. ഇപ്പോഴിതാ ചാക്കോച്ചനും ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുകയാണ്. ചിത്രം അടുത്ത വർഷം തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ചാക്കോച്ചൻ നൽകിയിരിക്കുന്നത്. 

ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'മാജിക്കൽ പാതിര, ദൈവകൃപയാൽ 2023 കൂടുതൽ മികച്ചതാകും, പാർടണേഴ്സ് ഇൻ ക്രൈം' എന്നാണ് താരം കുറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ചാക്കോച്ചന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇരു കയ്യും നീട്ടിയാണ് അഞ്ചാം പാതിരയുടെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള വാർത്ത പ്രേക്ഷകർ സ്വീകരിച്ചത്. നിരവധി പേരാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി എത്തിയത്. 

Also Read: Kunchacko Boban | കുഞ്ചാക്കോ ബോബന് കർണാകടയിൽ പോസ്റ്റ്മാനായി ജോലി ലഭിച്ചു!; ചിത്രം പങ്കുവെച്ച് നടൻ

 

2021 ജനുവരിയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമുണ്ടാകുമെന്ന് മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചത്. 'ആറാം പാതിരാ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എന്നാൽ ചിത്രം 'അഞ്ചാം പാതിരാ'യുടെ തുടര്‍ച്ചയായിരിക്കില്ല. 'അഞ്ചാം പാതിരാ'യില്‍ കുഞ്ചാക്കോ ബോബന്‍' അവതരിപ്പിച്ച അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തിന്‍റെ പുതിയൊരു കേസ് അന്വേഷണമായിരിക്കും ചിത്രത്തിൽ പറയുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് ഷൈജു ശ്രീധരന്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News