അല്ലു അർജുൻ (Allu Arjun) കോവിഡ് രോഗവിമുക്തി നേടിയതായി അറിയിച്ചു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വിവരം തൻെറ ആരാധകരെ അറിയിച്ചത്. 15 ദിവസം വീട്ടിൽ കഴിഞ്ഞതിന് ശേഷം പരിശോധിച്ചപ്പോഴാണ് തന്റെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയതെന്നും താരം അറിയിച്ചു. നിരീക്ഷണത്തിൽ ആയിരുന്നപ്പോൾ രോഗവിവരം അന്വേഷിച്ചവർക്കും പ്രാർഥിച്ചവർക്കും താരം നന്ദിയും രേഖപ്പെടുത്തി.
Hello everyone ! I have tested negative. I am doing well. Thank you all for the love. pic.twitter.com/srRB07Q3r3
— Allu Arjun (@alluarjun) May 12, 2021
ഏപ്രിൽ 28 നാണ് അല്ലു അർജ്ജുന് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത്.താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. താൻ എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്നും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും താരം തന്റെ ആരാധകരെ അറിയിച്ചിരുന്നു. കൂടാതെ ആരും വിഷമിക്കേണ്ടതില്ലെന്നും എല്ലാവരും വാക്സിൻ (Vaccine)സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു
ALSO READ: ഇനിയും കൊല്ലരുത്: താൻ പൂർണ ആരോഗ്യവനാണെന്ന് ശക്തിമാൻ
അല്ലു അർജുന്റെ അങ്കിൾ ചിരഞ്ജീവിക്കും കസിനായ റാം ചരണിനും (Ram Charan) കഴിഞ്ഞ വർഷം രോഗബാധ സ്ഥിരീകരിക്കുകയും സുരക്ഷിതരായി കോവിഡിനെ അതിജീവിക്കുകയും ചെയ്തിരുന്നു. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി സിനിമ താരങ്ങൾക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ നടൻ ടോവിനോ തോമസിന് രോഗബാധ സ്ഥിരീകരിക്കുകയും ആരോഗ്യവാനായി തിരിച്ചെത്തുകയും ചെയ്തിരുന്നു.
അല്ലു അർജുൻ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത് പുഷ്‌പ (Pushpa) എന്ന ചിത്രത്തിലാണ്. ഫഹദ് ഫാസിലാണ് പുഷ്പയിൽ വില്ലനായി വേഷമിടുന്നത്. തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നടാ, ഹിന്ദി ഭാഷകളിലും സിനിമ ചിത്രീകരിക്കുന്നത്. Rashmika Mandanna യാണ് ചിത്രത്തിലെ നായിക. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ALSO READ: കർണൻ ആമസോൺ പ്രൈമിലെത്തുന്നു: റിലീസ് 14-ന്
ചിത്രത്തിൽ അല്ലു അർജുൻ (Allu Arjun) പുഷ്പരാജ് എന്ന കഥപാത്രമായി ആണ് വേഷമിടുന്നത്. ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. നിലവിൽ കേരളത്തിൽ ഷൂട്ടിങ് തുടർന്ന് വരുകെയാണ്. അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം തുടരുമെന്ന് അണിറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.