ഹൈദരാബാദ്: തെലുങ്ക് നടൻ അല്ലു അർജുന് തന്റെ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിൽ മോചിതനാകാൻ കഴിഞ്ഞില്ല. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെ നടന് ചഞ്ചൽഗുഡ ജയിലിൽ കഴിയേണ്ടിവന്നിരിക്കുകയാണ്.
Also Read: അല്ലു അർജുൻ കാരണക്കാരനല്ല'; കേസ് പിൻവലിക്കാൻ തയാറെന്ന് മരിച്ച യുവതിയുടെ ഭർത്താവ്
ഇന്ന് പകർപ്പ് ലഭിക്കുന്നതോടെ അല്ലു അർജുൻ പുറത്തിറങ്ങും. ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ ഹൈദരാബാദിലെ നാന്പള്ളി മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ വൈകുന്നേരം പുറത്തിറങ്ങാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉത്തരവ് വൈകിയത് താരത്തിന് തിരിച്ചടിയായി. നടന്റെ മോചനം വൈകിയതിൽ നൂറുകണക്കിന് ആളുകൾ ഹൈദരാബാദിലെ ജയിലിന് പുറത്ത് പ്രതിഷേധിച്ചു.
മാത്രമല്ല അല്ലു അര്‍ജുന്‍റെ അറസ്റ്റിൽ തെലങ്കാനയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ശരിക്കും പറഞ്ഞാൽ അല്ലു അര്‍ജുന്‍റെ അറസ്റ്റിൽ പുകയുകയാണ് തെലങ്കാന രാഷ്ട്രീയവും സിനിമാ ലോകവും. സര്‍ക്കാര്‍ നടപടിക്കെതിരെ ബിആര്‍എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇക്കാര്യത്തിൽ തെലുങ്ക് സിനിമ മേഖലയിലുള്ളവരും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.
അതേസമയം നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. അല്ലു അർജുന്‍റെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നവർ എന്തുകൊണ്ട് മരിച്ച സ്ത്രീയുടെ മനുഷ്യാവകാശങ്ങലെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി ചോദിച്ചു. അവരുടെ മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. അതേക്കുറിച്ച് ആരും സംസാരിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
Also Read: കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക്; സുനഭായോഗം നൽകും അത്യപൂർവ്വ നേട്ടങ്ങൾ!
ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് 35 കാരി മരിച്ചിരുന്നു. അവരുടെ എട്ട് വയസ്സുള്ള മകൻ ആശുപത്രിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.